കോതമംഗലം: എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ട് സമൂഹത്തെ പഠിപ്പിച്ച ഇരമല്ലൂർ പെരുമാട്ടികുന്നേൽ സാധു ഇട്ടിയവിര (101) ലോകത്തോട് വിടപറഞ്ഞു. എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ കൂടിയാണ് കോതമംഗലത്തിന്റെ സ്വന്തം സാധു. എളിമയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാകാം സാധു എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്. നല്ല ഉപദേശങ്ങൾ നൽകി ആയിരങ്ങളെയാണ് ദൈവത്തിന്റെ വഴിയിലേക്ക് ഈ ദാസൻ അടുപ്പിച്ചത്. പതിനായിരക്കണക്കിന് വേദികളിൽ ദൈവത്തിന്റെ ശക്തിയും, സ്നേഹവും എന്താണെന്നു പഠിപ്പിച്ച സാധു ഇട്ടിയവിര എന്ന മനുഷ്യ സ്‌നേഹി ഇക്കാലമത്രെയും സമൂഹത്തിന് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയും, അഗതി കളുടെ അമ്മയുമായ മദർ തെരേസക്ക് ശേഷം, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ “ആൽബർട്ട് ഷെയിറ്റ്സർ” അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് സാധു ഇട്ടിയവിര. അത് തന്നെയാണ് ഈ വ്യക്തിത്വത്തെ വേറിട്ടതാക്കുന്നതും.
1981 ൽ ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിക്കുന്നത്. 150 ല്പരം പുസ്തകങ്ങളുടെ രചയിതാവ്. അതിൽ തന്നെ മലയാളവും, ഇംഗ്ലീഷും ഉൾപെടും. നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും ലഭിച്ചു. 97ൽ ദർശന അവാർഡും, 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി ശ്രദ്ധേയനായി . ഇന്ത്യയിലും, വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധി തവണ ചുറ്റി സഞ്ചരിച്ചു. 1960 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ഇത് പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധ യര്‍ഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000ൽ പരം ലേഖനങ്ങളെങ്കിലും ഇനിയുമുണ്ടാകും.
കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും അഞ്ചാമത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ല്‍ തന്റെ 56-ാം വയസിലാണ്. തിരുവല്ല മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ. ഏക മകന്‍ ജിജോ കോതമംഗലം സെന്റ്. ജോർജ്ജ് ഹയർ സെക്കന്ററി ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. മരുമകൾ : ജെയ്‌സി.
സംസ്കാര ശുശ്രൂഷ 15 ന് ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് നെല്ലിക്കുഴിയിലുള്ള വീട്ടിൽ ആരംഭിക്കും. തുടർന്ന് കോതമംഗലം കത്തീഡ്രലിലെ ശുശ്രൂഷക്കുശേഷം സഭാ സെമിത്തേരിയിൽ സംസ്‌ക്കരിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.