തൃശൂർ : ഐപിസി തൃശൂർ ഈസ്റ്റ് സെന്ററിലെ വെട്ടുക്കാട് സഭാശുശ്രുഷകൻ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി. വി. ഫ്രാൻസിസ്(66) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 9 രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3 ന് കരിപ്പക്കുന്ന് മാറാനാഥാ സെമിത്തേരിയിൽ.
പരേതരായ വീരമ്പുള്ളി വീട്ടിൽ വർഗീസിന്റെയും തൃശൂർ ചുങ്കത്ത് വീട്ടിൽ സാറ വർഗീസിന്റെയും മകനാണ്.
ഭാര്യ : അന്നംകുട്ടി(അനു)
പെരുമ്പാവൂർ തൈപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിബിൻ ഫ്രാൻസിസ്, ഫേബ, സൂസൻ. മരുമക്കൾ: ഡോ. അഞ്ചു മേരി ജോൺ, സെരിൻ തോമസ്, അനു തമ്പി.
നാലുപതിറ്റാണ്ടു തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ സഭാശുശ്രുഷകനായിരുന്ന പാസ്റ്റർ ഫ്രാൻസിസ്. ഹരിയാന ഗ്രേസ് ബൈബിൾ കോളേജിലെ പൂർവ്വ വിദ്യാർഥിയാണ്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.