പെരുമ്പാവൂർ: പുല്ലുവഴിയിൽ പുളിക്കൽ വീട്ടിൽ പാസ്റ്റർ പീഡി ദാസിന്റെ ഭാര്യ സൂസി ദാസ്(55) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 8 മുതൽ 12 വരെ വടക്കാട്ടുപടി വി.എം.ജെ ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം. എ. തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പൊഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയിൽ.
ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ മുൻ മിഷണറിയും നെല്ലിമോളം പാറക്കായം കുടുംബാംഗവുമാണ്. പാസ്റ്റർ പി.ഡി. ദാസ് ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ മുൻ ജനറൽ സെക്രട്ടറിയും ഫിൽഡ് സെക്രട്ടറിയും ആയിരുന്നു. സൂസിയുടെ സഹോദരൻ ബാബു പോൾ ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ എക്സിക്യൂട്ടിവ് അംഗമാണ്.
മക്കൾ: ഡാനിയേൽ ദാസ്, ഹന്നാ ദാസ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.