ബഹ്‌റൈൻ എ.ജി. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മണി മേഴ്‌സി ജോയ് (69) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സഭയുടെ വളർച്ചയിലും ആത്മീയ പുരോഗതിയിലും പാസ്റ്ററോടൊപ്പം നിസ്തുല്യസംഭാവനകളാണ് സിസ്റ്റർ മേഴ്സി ജോയ് നല്കിയത്. മാതൃതുല്യം ഏവരെയും സ്നേഹിക്കുകയും കരുതുകയും ചെയ്യുമായിരുന്ന ദൈവദാസിയുടെ വിയോഗം വളരെ വേദനയാണ് ഉളവാക്കിയിരിക്കുന്നത്.
ചില നാളുകളായി ശാരീരിക ക്ഷീണമുണ്ടായിരുന്നു. ബാംഗ്ലൂരിൽ ചികിത്സയിലായിരിക്കേയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.
മക്കൾ :ഗ്ലാഡ്സി ഡെന്നി (ബാംഗ്ലൂർ), ജിൻസി അജിത് (യു.എസ്.എ),പാസ്റ്റർ ഗിബ്സൺ ജോയി (ലക്നൗ ) മരുമക്കൾ പാസ്റ്റർ ഡെന്നി സാം,അജിത് മാത്യു, ജാന്നറ്റ് ഗിബ്സൺ കൊച്ചു മക്കൾ: മിഷേൽ, മേബിൾ, ഒലീവിയ അജിത്, കാലേബ്, ജോസീയ. സംസ്കാര ശുശ്രുഷ പിന്നീട് നാട്ടിൽ നടക്കും.
പാസ്റ്റർ പി.എം.ജോയ്, മക്കൾ, കുടുംബാംഗങ്ങൾ, സഭാജനങ്ങൾ തുടങ്ങിയവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമേ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.