ഹൂസ്റ്റണ്‍: ചര്‍ച്ച് ഓഫ് ഗോഡ് സത്ത് വെസ്റ്റ് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ തോമസിന്റെ (61) സംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 30, 31 തീയതികളില്‍ സത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ് .
ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പൊതുദര്‍ശനവും ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 8:30 ന് സംസ്കാര ശുശ്രൂഷകളും സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ്
ഗോഡ് (235 Avenue E, Stafford, TX 77477) സഭാഹാളില്‍ വെച്ച് നടത്തിയ ശേഷം സംസ്‌കാരം ഫോറസ്റ്റ് പാര്‍ക്ക് സൗത്ത് വെസ്റ്റ് സെമിത്തേരിയില്‍ (9040 FM359, Richmond, TX 77406) നടത്തപ്പെടുന്നതാണ് .
എണ്ണിക്കാട് പരേതനായ പാസ്റ്റര്‍ ഏ റ്റി തോമസിന്റെയും, കുമ്പനാട് ആര്യപ്പള്ളില്‍ പരേതയായ കുഞ്ഞമ്മയുടെയും മകനാണ് പാസ്റ്റര്‍ ജോണ്‍ തോമസ്.
ഭാര്യ: മേഴ്‌സി. മക്കള്‍: ഡെബി, ജൊയാന്‍, സാറാ, ഷാന്നന്‍. സഹോദരങ്ങള്‍: പാസ്റ്റര്‍ റ്റി. തോമസ്, പാസ്റ്റര്‍ ഏബ്രഹാം തോമസ്, വര്‍ഗീസ് തോമസ്, കുഞ്ഞുമോള്‍.
തല്‍സമയ സംപ്രേഷണം യൂറ്റൂബ് അറ്റ് ഹാര്‍വെസ്റ്റ് ടെലിവിഷന്‍ യുഎസ്‌എ മുഖേന ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സുശീല്‍ മാത്യു 972.268.4949
വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.