തലവടി : ആനപ്രമ്പാൽ തെക്ക് കുന്തിരിയ്ക്കൽ മുണ്ടകത്തിൽ എം.എസ് യോഹന്നാൻ(ബേബി മേസ്തിരി- 73) ,ആനപ്രാമ്പാൽ തെക്ക് നാലിൽചിറ മുകുന്ദൻ (83) എന്നിവർ ഡിസംബർ 10ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിക്കുകയായിരുന്നു.
കോൺക്രീറ്റ് മിക്സിങ്ങ് മെഷീനും , ക്രെയിനും ഒന്നും ഇല്ലാതിരുന്ന കാലത്ത് കെട്ടുറപ്പോടും വിശ്വാസ്യതയോടും തലവടിയിലും പരിസരപ്രദേശങ്ങളിലും അനേക വീടുകൾ ഭംഗിയായി നിർമ്മിച്ച് എല്ലാവരുടെയും പ്രീതിപാത്രമായിരുന്ന ബേബി മേസ്തിരി (73) യുടെ സംസ്കാരം ആനപ്രമ്പാൽ തെക്ക് മലങ്കര നിത്യസഹായ മാതാ പള്ളിയിൽ നടന്നു.
തലവടി ചൂട്ടുമാലി അഞ്ചുപനയ്ക്കൽ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ.
ബോസ്, ബെറ്റി , ബീന, ബിൻസി എന്നിവർ മക്കളും പ്രിൻസി, സജി , സോബിൻ എന്നിവർ മരുമക്കളും ആണ്.
ആനപ്രമ്പാൽ തെക്ക് നാലിൽചിറ മുകുന്ദൻ (83) തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ചുരുക്കം ചിലർ മാത്രം ഈ രംഗത്ത് പരിചയസമ്പന്നരായിരുന്ന കാലഘട്ടത്തിൽ ആണ് മുകുന്ദൻ്റെ സേവനത്തിന് അധികം പ്രാധാന്യം ലഭിച്ചിരുന്നത്. ഇപ്പോൾ തെങ്ങുകയറ്റ യന്ത്രങ്ങളും, അതിഥി തൊഴിലാളികളും ഈ മേഖലയിൽ പരിചയ സമ്പന്നരായി കഴിഞ്ഞു.
ചെല്ലമ്മയാണ് ഭാര്യ. മോളമ്മ, മോനിച്ചൻ, ഓമന, കുട്ടച്ചൻ, ഓമനകുട്ടൻ,അമ്പിളി എന്നിവർ മക്കളും പ്രദീപ്, സുഷമ,പീറ്റർ, സരിത,അനിൽ എന്നിവർ മരുമക്കളും ആണ്.
മുകുന്ദൻ ജാതി സംഘടനയിലോ മറ്റ് ഏതെങ്കിലും ഒരു സഭയിലോ അംഗമല്ലാതിരുന്നതുമൂലം സംസ്ക്കാരം നടത്തുന്നത് സംബന്ധിച്ച് ആശങ്കകൾ മാത്രമായിരുന്നു. എന്നാൽ ഈ വിഷയം ആനപ്രമ്പാൽ ഐ.പി.സി പെനിയേൽ സഭയുടെ മുമ്പാകെ അറിയിച്ചപ്പോൾ സംസ്ക്കാരം സെമിത്തേരിയിൽ നടത്തുന്നതിന് അനുമതി നല്കുകയായിരുന്നു.
പാസ്റ്റർ സാം ടി. ഫിലിപ്പ്, സഭ ട്രസ്റ്റി പി.കെ പൊന്നച്ചൻ, പാസ്റ്റർമാരായ ഡെന്നി സാമുവേൽ,മോഹന്നൻ, ബിജു, ജോൺസൺ വി.ഇടിക്കുള എന്നിവരുടെ നേതൃത്വത്തിൽ ആന പ്രമ്പാൽ ഐ.പി.സി. പെനിയേൽ സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ സംസ്ക്കാരം ഇന്ന് വൈകിട്ട് നടത്തി.
ഇരുവരുടെയും മൃതദേഹം വഹിച്ചു കൊണ്ടുള്ള യാത്രയിൽ നൂറു കണക്കിന് പ്രദേശവാസികൾ ആണ് യാത്രമൊഴി നല്കുവാൻ വിലാപയാത്രയിൽ പങ്കെടുത്തത്.
വാർത്ത: ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.