തിരുവനന്തപുരം – ആനപ്പാറ പ്ലക്കോട്ടുവിളാകം പാസ്റ്റർ സി. എബനേസർ നിത്യതയിൽ

തിരുവനന്തപുരം – ആനപ്പാറ പ്ലക്കോട്ടുവിളാകം പാസ്റ്റർ സി. എബനേസർ നിത്യതയിൽ

വെള്ളറട : ഐ പി സി തിരുവനന്തപുരം ആറാമട സെന്ററിലെ ആനപ്പാറ സഭാശുശ്രുഷകനും ആനപ്പാറ പ്ലക്കോട്ടുവിളാകം കുടുംബാംഗവുമായ പാസ്റ്റർ സി എബനേസർ (66) നവംബർ 27 ന് നിത്യതയിൽ പ്രവേശിച്ചു . ശവ സംസ്ക്കാരം പിറ്റേന്ന് കുടുംബകല്ലറയിൽ നടത്തി . ഭവനത്തിൽ നടന്ന ശുശ്രുഷകൾക്ക് പാസ്റ്റർ . റജികുമാർ അധ്യക്ഷത വഹിച്ചു . പാസ്റ്റർമാരായ ബിജു മാത്യു , അസ്സറിയ ജോസ് പ്രധാന ശുശ്രുഷകൾ ചെയ്തു .പാസ്റ്റർമാരായ എസ് ഇ ജ്ഞാനദാസ് , സി ജയരാജ് , പാസ്‌റ്റർ ശോഭനദാസ് , പാസ്‌റ്റർ സന്തോഷ് ആനപ്പാറ , മനോഹരൻ , തുടങ്ങിയ ഒട്ടനവധി പേർ അനുശോചനം അറിയിച്ചു . ഭാര്യ പരേതനായ ഉഷ , മകൻ സുവിശേഷകൻ അബി , മരുമകൾ അനീഷ .
പരേതൻ 1996 മുതൽ 99 വരെ ഐ പി സി നോർത്ത് റീജിയന്റ് തിരുവനന്തപുരം ജില്ലാ സെക്രെട്ടറിയുമായി 1999 മുതൽ 2005 വരെ കന്യകുമാരി ജില്ലാ സുവിശേഷനമ്പർ ഐക്ക്യം എന്ന ഹോസ്പൽ ടീമിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു . കുലശേഖരം , കളിയിക്കാവിള , പൊന്നമ്പി , അമരവിള തുടങ്ങിയ സ്ഥലങ്ങളിൽ ശുശ്രുഷകനായി പ്രവർത്തിച്ചു . കളിയിക്കാവിള അമരവിള സഭകൾ പരേതൻ രൂപീകരിച്ചതാണ് .
വെള്ളറടയിൽ നിന്ന്
വാർത്ത: എസ് .ഇ ജ്ഞാനദാസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!