ബീഹാർ മിഷണറി തോംസൺ കണ്ണൂർ നിത്യതയിൽ

ബീഹാർ മിഷണറി തോംസൺ കണ്ണൂർ നിത്യതയിൽ

പാട്ന: ബീഹാർ മിഷണറിയും ഗാന രചയിതാവുമായ പാസ്റ്റർ തോംസൺ കണ്ണൂർ (42) നിത്യതയിൽ പ്രവേശിച്ചു.

ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നൂ.
ബീഹാറിലെ ഗ്രാമങ്ങളിൽ 11 വർഷത്തോളം ദൈവ വേല ചെയ്തു . അനേകം ക്രൂസേഡ് വേദികളിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ച് സുവിശേഷം പ്രസംഗിച്ചു. ഇന്ത്യാ മിഷനായി രാപകൽ ഭേദമില്ലാതെ ഓടി നടന്ന സമർപ്പിതനായിരുന്നൂ പാസ്റ്റർ തോംസൺ.

മുന്നൂറിൽപ്പരം ഗ്രാമങ്ങളിൽ സുവിശേഷത്തിന് സാക്ഷിയായ ഈ സഹ പ്രവർത്തകനെ ഡോ.എബി പി .മാത്യൂ അഭിമാനത്തോടെ അനുസ്മരിച്ചു. ടെലിവിഷൻ ലൈവ് പ്രോഗ്രാമുകളിൽ എബിപി മാത്യുവിനൊപ്പം പ്രവർത്തിച്ചു.

ക്യാൻസർ ബാധിതനായി എങ്കിലും അത്ഭുത സൗഖ്യം ദൈവം നൽകി നാലു വർഷക്കാലം ഗ്രാമങ്ങൾ തോറും കയറിയിറങ്ങി
പാടിയും പ്രസംഗിച്ചും ദൈവരാജ്യത്തിനായി പ്രയത്നിച്ചൂ .

ഗ്രാമങ്ങളിലെ ക്രൂസേ ഡുകളിൽ ഫിലിം പ്രദർശനം, അനുഭവസാക്ഷ്യം പങ്കിടൽ മാത്രമല്ല നല്ലൊരു വർഷിപ്പു ലീഡർ ആയും പ്രവർത്തിച്ചു.തനിയെ വാഹനം ഓടിച്ച് ഒരു ക്രൂസേഡിനൂ ആവശ്യമായ എല്ലാവിധ സൗണ്ട് സ്റ്റേജ് സംവിധാനങ്ങളും പലപ്പോഴും താൻ തനിയെ സജ്ജമാക്കിയിരുന്നു.

ചില മാസങ്ങളായി വീണ്ടും കാൻസർ രോഗത്താൽ കിടക്കയിൽ ആയിരുന്നു.
അവസനത്തോളം വിശ്വാസത്തിൽ ഉറച്ചുകൊണ്ട് ദൈവാശ്രയത്തിൽ താൻ ജീവിച്ചു. നിരവധി ഹിന്ദി ഗാനങ്ങൾ രചിച്ച് അൽബമായി റിലീസ് ചെയ്തിട്ടുമുണ്ട്.

ചില ഗ്രാമങ്ങളിൽ സുവിശേഷ വിരോധികളാൽ ഉപദ്രവം നേരിട്ട് പോലീസ് കസ്റ്റഡിയിൽ ആവുകയും പ്രാർഥനയാൽ മാത്രം മോചനം ലഭിക്കയും ചെയ്ത, നിരവധി അനുഭവങ്ങൾ സഹപ്രവർത്തകർ ഓർക്കുന്നു.
ഈ മിഷനറി കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണം എന്ന് ഡോ. എബി പി മാത്യൂ ആവശ്യപ്പെട്ടു.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച( 19 ന്) സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക്, കണ്ണൂർ ബെഥേൽ ഐ പി സി സഭാ സെമിത്തെരിയിൽ.

ഭാര്യ :സിജിതോമസ്
മക്കൾ: ഗിബ്സൺ, ജോയൽ .

(വാർത്ത: കെ.ബി.ഐസക്ക്.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!