തിരുവനന്തപുരം: എജി വെള്ളറട സെക്ഷൻ കുറ്റിക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ഡി. സുരേഷ്കുമാർ(47) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ മെയ് 9 ഉച്ചയ്ക്ക് 12 മുതൽ തിരുവനന്തപുരം കടുക്കാമൂടിൽ.
ഒരുമാസമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ ആയിരുന്നു. പുനലൂർ ബഥേൽ ബൈബിൾ കോളേജ് പൂർവവിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറിയാണ്. എജിയുടെ യുവജന പ്രസ്ഥാനമായ സിഎയുടെ ചാരിറ്റി കൺവീനറായും സണ്ടേസ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഷേർളി സുരേഷ്. മക്കൾ: ഗ്രേസൻ സുരേഷ്, കരിസ്മ സുരേഷ്.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.