പോരുവഴി: ചാത്താകുളം ചരുവിള പുത്തൻ വീട്ടിൽ നിത്യതയിൽ പ്രവേശിച്ച ഉമ്മച്ചന്റെ സംസ്ക്കാര ശുശ്രൂഷ നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് ആരംഭിക്കും. തുടർന്ന് ഭവനത്തോടു ചേർന്നുള്ള കുടുംബകല്ലറയിൽ ഇടയ്ക്കാട് ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ നടക്കും.
കൊറ്റമ്പള്ളി മീനത്തു വീട്ടിൽ മാത്തന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനായിട്ട് 1921ൽ ജനിച്ചു. പോരുവഴി വലിയവിളയിൽ ചിന്നമ്മയെ 1958ൽ വിവാഹം കഴിച്ചു. സഭയുടെ ആദ്യകാല വിശ്വാസിയായിരുന്ന കുടുംബം, പതിറ്റാണ്ടുകളായി സുവിശേഷീകരണ പ്രവർത്തനത്തിൽ വലിയ കൈത്താങ്ങു മായിരുന്നു.
മക്കൾ : ലിസി ബേബി. ജോസ് ഉമ്മച്ചൻ. ഷാജി ഉമ്മച്ചൻ. വത്സമ്മ കുഞ്ഞുമോൻ പാസ്റ്റർ റോയി ഉമ്മൻ(ഐ.പി.സി. ആലപ്പുഴ)
മരുമക്കൾ : ബേബി, പൊടിയമ്മ ജോസ്, ലാലി ഷാജി, കുഞ്ഞുമോൻ, സൂസൻ റോയ്
കൊച്ചുമക്കൾ: വിനു ഉമ്മൻ, ബിനോയ് ബേബി, ജോജി ജോസ്, ജോബി ജോസ്, ഷിജിൻ ഷാജി, അക്സ ഷാജി, വിൽസൺ കുഞ്ഞുമോൻ, ബിൻസി പ്രിൻസ്, പ്രൈസി റോയ്, പ്രിസൺ റോയ്
കൊച്ചു മരുമക്കൾ: പ്രിൻസി വിനു, നീതു ജോജി, മേഘ ജോബി, ഫേബ വിൽസൺ, പ്രിൻസ്
കൊച്ചു കൊച്ചു മക്കൾ : വിപിൻ വിനു, പ്രിയ വിനു, ജൈഡൻ ജോജി, ഹൈഡൻ ജോജി, ജൂവാന ജോബി, ക്രിസ്റ്റീന പ്രിൻസ്, ആബേൽ വിത്സൻ, അബിയ വിത്സൻ.
വാര്‍ത്ത; ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.