ശൂരനാട്: തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർന്ന ചക്കുവള്ളി ഫെയ്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും, കണ്ണമ്മം, ശൂരനാട് നടുവിൽ ജെറിൻ ഭവനത്തിൽ സണ്ണി ലൂക്കോസിന്റെ മകളുമായ അഖില സണ്ണി (മാളു 24) യുടെ സംസ്ക്കാരം നാളെ നടക്കും.
തിരുവനന്തപുരം ഐ.എ. എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷക്കായി തയ്യാറെടുപ്പിലായിരുന്നു അഖില.
ഭക്ഷണം കഴിഞ്ഞ് കൂട്ടുകാരിയുമൊത്ത് തിരികെ വരുമ്പോൾ അവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു അഖില. അവരുടെ വാഹനത്തിലേക്ക് മറ്റൊരു ബൈക്ക് വന്ന് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
നാളെ (29 ചൊവ്വ) രാവിലെ 9.30 ന് സംസ്ക്കാര ശുശ്രൂഷ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 12 മണിക്ക് ചക്കുവള്ളി ടൗൺ ഫെയ്ത് ഏ. ജി. സഭയുടെ ചാത്താകുളത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.
മാതാവ്: ജെസ്സി സണ്ണി, സഹോദരൻ: ജെറിൻ സണ്ണി.
വാർത്ത : ഷാജി ആലുവിള































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.