മേരി ഫിലിപ്പോസ് നിത്യതയില്‍; സംസ്ക്കാരം ശനിയാഴ്ച ഫ്ലോറിഡയിൽ

മേരി ഫിലിപ്പോസ് നിത്യതയില്‍; സംസ്ക്കാരം ശനിയാഴ്ച ഫ്ലോറിഡയിൽ

ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു.

മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ്  (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ)   പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ)
സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ്.

സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25  വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഇന്ത്യാ പെന്തക്കോസത് ദൈവസഭയിൽ (4525 Clubhouse Rd, Lakeland, FL 33812, USA) നടക്കും.  26 ന്  ശനിയാഴ്ച രാവിലെ 9 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 12.30ന്  സീനിയർ ശുശ്രൂഷകൻമാരായ റവ. കെ.ജെ കുരിയാക്കോസ്, റവ.ജേക്കബ് മാത്യൂ എന്നിവരുടെ കാർമ്മികത്വത്തിലും വിവിധ സഹ ശുശ്രൂഷകന്മാരുടെ നേതൃത്വത്തിലും ഭൗതീക ശരീരം ഓക് ഹിൽ  സെമിത്തേരിയിൽ (4620 Hwy. 98S Lakeland, Polk County,  Florida,  33810 USA) സംസ്ക്കരിക്കും.       

             വാർത്ത : നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!