പുല്ലാട്: ഏ.ജി.മലയാളം ഡിസ്ട്രിക്ട് ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് ഏബ്രഹാമിന്റെ മാതാവും, പുല്ലാട് കിഴക്കേ ആണ്ടേത്ത് ക്രൈസ്റ്റ് വില്ലയിൽ പരേതനായ പാസ്റ്റർ കെ.വി. ഏബ്രഹാമിന്റെ ഭാര്യയുമായ, നിത്യതയിൽ ചേർക്കപ്പെട്ട അന്നമ്മ ഏബ്രഹാമിന്റെ സംസ്ക്കാരം നാളെ പൂവത്തുരിൽ നടക്കും. പുന്തല കൊട്ടയ്ക്കാട്ട് കുടുംബാംഗമാണ് പരേത.
1952 ലായിരുന്നു വിവാഹം. അസംബ്ലീസ് ഓഫ് ഗോഡിന്റെ ചാച്ചിപ്പുന്ന, പുതുപ്പള്ളി, ഞെക്കാനാൽ, കൊല്ലക, പാണ്ടനാട്, പുനലൂർ കുന്നുംപുറം, തൃക്കണ്ണമംഗൽ എന്നീ സഭകളിൽ പാസ്റ്റർ കെ.വി. ഏബ്രഹാമിനൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ നിറ പുഞ്ചിരിയോടെ സജീവമായിരുന്നു.
തുടർന്ന് കോതമംഗലം ചേലാട്, തൃശൂർ കൂടാല തബോർ, നെല്ലിക്കുന്ന്, ആൽപ്പാറ, ആലപ്പുഴ, തോന്നിയാമല, വെണ്മണി സൗത്ത്, വയലാ, കുഴിക്കാല എന്നീ ഐ.പി.സി. സഭകളിലും കുടുംബമായി ശുശ്രൂഷ ചെയ്തു. ഭവനസന്ദർശനം, ആശുപത്രിസന്ദർശനം തുടങ്ങിയ പ്രേഷിത പ്രവർത്തനങ്ങളിലൂടെ അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു. ഈ കർത്തൃദാസിയുടെ പ്രാർത്ഥനയും, പ്രോത്സാഹനവും, നിർവ്യാജസ്നേഹവും സൗമ്യതയും ഏവർക്കും മാതൃകാപരം തന്നെയായിരുന്നു.
നിത്യതയിൽ വിശ്രമിക്കുന്ന പുന്തല കൊട്ടയ്ക്കാട്ട് മത്തായി ശോശാമ്മ ദമ്പതികളുടെ മൂത്തമകളാണ്. കഴിഞ്ഞ ഏഴാം തീയതി രാവിലെ പെട്ടെന്നുണ്ടായ ശരീരികാസ്വസ്ഥതയാൽ കോഴഞ്ചേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അല്പസമയത്തിനുള്ളിൽ അവിടെവെച്ച് അന്ത്യം സംഭവിച്ചു.
സംസ്ക്കാരശുശ്രൂഷ നാളെ (ശനി) രാവിലെ 7.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 9 മണിക്ക് കുമ്പനാട് ഐ.പി.സി. ഹെബ്രോൻ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്കുശേഷം പൂവത്തൂർ ഐ.പി.സി. സഭാസെമിത്തേരിൽ 12.30 ന് സംസ്ക്കരിക്കും.
മക്കൾ: ആലീസ് (കോഴിക്കോട്), ജോയ്സ് (മുംബൈ), പാസ്റ്റർ ടോംസ് ഏബ്രഹാം, ബ്ലസ്സി (അടൂർ), പ്രസാദ് (ചണ്ഡീഗഢ്), സൂസൻ (യു.എസ്.എ), ഡെയ്സി (ചണ്ഡീഗഢ്)
മരുമക്കൾ: ജോയി, ജോസ്, മേഴ്സി ടോം, ജോർജ്ജ്കുട്ടി, അനിത, ജെയിംസ്, ജോയി.
ഫോണ്‍ നമ്പർ. 9447557979.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.