തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിര്യാതനായി.
ഉറിയാക്കോട്, ആര്യങ്കോട്, അയ്യപ്പൻകുഴി, കിളിയൂർ, മഞ്ഞക്കോട്, മാവിളക്കടവ്, പഴയ ഉച്ചക്കട, പൂന്തോട്ടം, ഭരതന്നൂർ, കല്ലിയൂർ എന്നീ സഭകളിലായി 40 വർഷത്തോളം സഭാശുശ്രൂഷയിൽ ആയിരുന്നു.
സംസ്കാരം നാളെ ജനുവരി 24 തിങ്കൾ രാവിലെ 10 മുതൽ 1മണി വരെ ചെറിയകൊല്ല, ദേവികോട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക
ഭാര്യ: അൽഫോൺസാൾ. മക്കൾ: ബാലറി പ്രകാശ്, പാസ്റ്റർ ഡേവിഡ് സാം, പാസ്റ്റർ ജപസിംഗ് ജോസ്, ജസീലാ റാണി. മരുമക്കൾ: നിത്യാനന്ദ പ്രകാശ്, ജസ്ലിൻ ശുഭ, റാണി ജപസിംഗ്, അനിൽ സൈമൺ.
വാർത്ത: ഡി. കുഞ്ഞുമോൻ പോത്തന്‍കോട്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.