ന്യൂഡൽഹി: ഇന്ത്യൻ ഇൻലാൻസ് മിഷന്റെയും, ഹരിയാനയിൽ ഗുഡുഗാവിലുള്ള ഗ്രേസ് ബൈബിൾ കോളേജിന്റെയും (ദയാവിഹാർ) സ്ഥാപകൻ പരേതനായ റവ. ഡോ. കെ.വി. പോൾ പിള്ളയുടെ സഹധർമ്മിണി ആനി പോൾ ഇന്നലെ രാത്രി നിത്യതയിൽ പ്രവേശിച്ചു.
ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി ആയിരക്കണക്കിന് വേദ വിദ്യാർത്ഥികളെ മിഷൻഫീൽഡിലേയ്ക്ക് അയക്കുവാൻ അനി പോൾ എന്ന ഗ്രേസിലെ ആന്റിയുടെ പിന്തുണ വിലമതിക്കുവാൻ ആകാത്തതാണ്. വാർദ്ധക്യസഹജ വിശ്രമത്തിൽ ഗ്രീൻപാർക്കിലുള്ള വസതിയിൽ (V/20 ) മകൻ സുജേ പിള്ളയ്ക്കൊപ്പം ആയിരുന്നു താമസം. മറ്റ് യാതൊരു പ്രയാസങ്ങളും ഇല്ലാതെ പെട്ടന്നായിരുന്നു അന്ത്യം. സംസ്ക്കാരശുശ്രൂഷ പിന്നീട്.
ദേഹവിയോഗത്തിൽ ക്രൈസ്തവചിന്തയുടെ അഗാധദുഃഖവും പ്രത്യാശയും കുടുംബാംഗങ്ങളെയും ഗ്രേയസ് ബൈബിബിൾ കോളേജ് കുടുംബത്തെയും അറിയിക്കുന്നു.
വാർത്ത: ഷാജി ആലുവിള
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.