പുതുപ്പാടി : ഐപിസി കോഴിക്കോട് മുൻ സെന്റർ ശുശ്രുഷകനും ഐപിസി സീനിയർ പാസ്റ്ററുമായ
ചായനാനിക്കൽ പാസ്റ്റർ സി ജെ എബ്രഹാമിന്റെ സഹധർമിണി ഏലികുട്ടി (പൊടിയമ്മ ) (83) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
പരേതരായ കൊട്ടാരക്കര കൊച്ചു കിഴക്കേതിൽ പാസ്റ്റർ കെ ഐ ജോൺ (കുട്ടിയച്ചൻ )-
ശോശാമ്മ ദമ്പതികളുടെ മകളാണ്.
മക്കൾ : മേഴ്സി, ഗ്രേസി, ജെസി, ജോയ്സ്, ബ്ലെസി. മരുമക്കൾ : മോനായി, ശാമു, പോൾ (ജോസ് )
ജെസ്റ്റി, ബിജോയ്. എല്ലാവരും അമേരിക്കയിൽ വിവിധ മേഖലകളിൽ ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.
മദ്ധ്യതിരുവിതാംകുറിലെ പലയിടങ്ങളിലും മലബാറിലെ അഞ്ച് റവന്യു ജില്ലകളിലും തൃശൂർ നെല്ലിക്കുന്നത്തും പാസ്റ്റർ സി ജെ യോടൊപ്പം സഭ പ്രവർത്തനങ്ങളിൽ വ്യാപൃ തയായിരുന്നു പരേത.
വാര്‍ത്ത: വി.വി.എബ്രഹാം, കോഴിക്കോട്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.