റാന്നി: ചർച്ച് ഓഫ് ഗോഡ് ഇട്ടിയപ്പാറ സഭാംഗം തോപ്പിൽ ശാസതാംകോവിൽ ടി. സി. ചാക്കോ (82) കർത്താവിൽ നിദ്രപ്രാപിച്ചു.
പരേതരായ പാസ്റ്റർ ടി. സി. അലക്സാണ്ടർ- ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 14ന് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ടി. എം. മാമ്മച്ചന്റെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടത്തി.
ഭവനത്തിലെ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജെ. ജോസഫ്, സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് വി. ജോൺ എന്നിവർ നേതൃത്വം വഹിച്ചു. പാസ്റ്റർ നാരായം വൈ. റെജി, ഏബ്രഹാം യോഹന്നാൻ, ഏബ്രഹാം ഫിലിപ്പ്, ടിം. എം. കുരുവിള, അനീഷ് കെ. തോമസ്, ബ്രദർ ബാബുക്കുട്ടി ഏബ്രഹാം, ശ്രീ പ്രമോദ് നാരായണൻ എം. എൽ. എം., ശ്രീ രാജു ഏബ്രഹാം ( മുൻ എംഎൽഎ) തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വെട്ടാപ്പാല കുടുംബാംഗം രമണി യാണ് ഭാര്യ. മക്കൾ: ടെസ്സി, ടിബി, ടിനി, ടിജു, ടിനു. മരുമക്കൾ: സാബു, ബിജിലി, റെജി, ഫിൻസി, മേഴ്സി.
ഇൻഡ്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ച ശേഷം നാട്ടിൽ എത്തിയ പരേതൻ ദീർഘവർഷങ്ങൾ ചർച്ച് ഓഫ് ഗോഡ് റാന്നി സെന്റർ സെക്രട്ടറി ആയി പ്രവർത്തിച്ചു. സുവിശേഷ പ്രവർത്തനങ്ങളിൽ ഉത്സുകനായിരുന്ന പരേതൻ അനേകരെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.