പ്രൊഫ. റെയ്ച്ചല്‍ ഡാനിയലിനെ ഏ.ജി. മീഡിയ അസ്സോസിയേഷന്‍ ആദരിക്കുന്നു

പ്രൊഫ. റെയ്ച്ചല്‍ ഡാനിയലിനെ ഏ.ജി. മീഡിയ അസ്സോസിയേഷന്‍ ആദരിക്കുന്നു

തിരുവനന്തപുരം: ഈ വര്‍ഷത്തെ അസംബ്‌ളീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസ്സോസിയേഷന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത ക്രൈസ്തവ സാഹിത്യകാരി പ്രൊഫ.റെയ്ച്ചല്‍ ഡാനിയല്‍ അര്‍ഹയായി.

ദീര്‍ഘ വര്‍ഷങ്ങള്‍ ക്രൈസ്തവ സാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഓഗസ്റ്റ് 8-ന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വച്ച് പുരസ്‌കാര ദാനം നിര്‍വ്വഹിക്കും. സഭാ നേതാക്കളും ക്രൈസ്തവ സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും പ്രഭാഷണം നടത്തും. അസംബ്‌ളീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസ്സോസിയേഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

നിലവാരമുള്ള എഴുത്തുകളിലൂടെ വായനക്കാരുടെ മനസില്‍ ഇടം നേടിയ സാഹിത്യകാരിയാണ് പ്രൊഫ.റെയ്ച്ചല്‍ ഡാനിയല്‍. 1960 മുതല്‍ ആനുകാലിക പ്രസിദ്ധികരണങ്ങളില്‍ എഴുതി തുടങ്ങിയ പ്രൊഫ. റെയ്ച്ചല്‍ 1996 മുതല്‍ ശുശ്രൂഷക്കാരത്തിയായ ഫേബാ എന്ന വനിത മാസികയില്‍ പത്രാധിപരായി സേവനമനുഷ്ഠിക്കുന്നു. സന്ദേശ ദീപിക എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

പരേതനായ പാസ്റ്റര്‍ ഈ.പി. ഡാനിയല്‍-ആലീസ് ദമ്പതികളുടെ മകളാണ് റെയ്ച്ചല്‍ ഡാനിയല്‍. വിദ്യാഭ്യാസാനന്തരം പ്രൈവറ്റ്, ഗവണ്‍മെന്റ് കോളെജുകളില്‍ പ്രൊഫസര്‍, പ്രിന്‍സിപ്പാല്‍ എന്നി തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993-ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ പരീക്ഷാ ബോര്‍ഡുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസംബ്‌ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുന്‍ സൂപ്രണ്ട് പാസ്റ്റര്‍ പി.ഡി. ജോണ്‍സന്റെ ഇളയ സഹോദരിയാണ് പ്രൊഫ.റെയ്ച്ചല്‍ ഡാനിയല്‍.പാസ്റ്റര്‍ ഡി. കുഞ്ഞുമോന്‍
9947780814

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!