റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങള്‍ മാറ്റാന്‍ തയ്യാറാകണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

റോഡ് വികസനത്തിന് ആരാധനാകേന്ദ്രങ്ങള്‍ മാറ്റാന്‍ തയ്യാറാകണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: റോഡ് വികസനത്തിനായി കപ്പേളകളോ കുരിശടികളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ അതിനു തയ്യാറാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രപ്രാധാന്യമുള്ളതും കൂടുതല്‍ വിശ്വാസികള്‍ എത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനില്‍പിനെ ബാധിക്കാത്ത വിധം വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കുമ്ബോള്‍ നഷ്ടപരിഹാരവും പുനരധിവാസവും സമയബന്ധിതമായി ഉറപ്പാക്കണമെന്നും സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്ബോഴും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുത്ത കൊവ്വല്‍ അഴിവാതുക്കള്‍ ക്ഷേത്രഭാരവാഹികളെ ആലഞ്ചേരി അഭിനന്ദിച്ചു. ഇത് മാതൃകയാക്കി നാടിന്റെ ആവശ്യങ്ങളില്‍ ക്രൈസ്തവ സമൂഹം ഉദാരമായി സഹായിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!