ന്യൂഡൽഹി: കോടതി അലക്ഷ്യകേസിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ ശിക്ഷവിധിച്ച് സുപ്രിംകോടതി. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം തടവും വിലക്കുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്ക് പ്രക്ടീസിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും.
സെപ്റ്റംബർ പതിനഞ്ചിനകം പിഴ അടച്ചിരിക്കണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തുക രജിസ്ട്രിയിൽ കെട്ടിവെയ്ക്കാനാണ് കോടതി നിർദ്ദേശിച്ചത്.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്കും, മുൻ ചീഫ് ജസ്റ്റിസും മാർക്കും എതിരായ പ്രശാന്ത് ഭൂഷൻ്റെ രണ്ട് ട്വീറ്റുകൾക്കെതിരെയാണ് കോടതി സ്വമേധയാ കോടതി അലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തത്. ജൂണ്‍ 27നും 29നും പ്രശാന്ത് ഭൂഷണ് കുറിച്ച രണ്ട് ട്വീറ്റുകളാണ് സുപ്രീംകോടതി കേസ്സെടുത്തത്.
മോട്ടോര്‍സൈക്കിള്‍ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍ ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്സണില്‍ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 29ന് ഭൂഷണ് ട്വീറ്റ് ചെയ്തത്. ‘ജനങ്ങള്‍ക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.
സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെ ലക്ഷ്യമിട്ടായിരുന്നു ജൂണ്‍ 27-ലെ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര് തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.