ഓമനിച്ചു വളർത്തിയ സിംഹങ്ങൾ യജമാനനെ കടിച്ചുകീറി കൊന്നു

ഓമനിച്ചു വളർത്തിയ സിംഹങ്ങൾ യജമാനനെ കടിച്ചുകീറി കൊന്നു

കേപ്ടൗൺ: പ്രശസ്ത ദക്ഷിണാഫ്രിക്കൻ വന്യജീവിസംരക്ഷണ പ്രവര്‍ത്തകനായ വെസ്റ്റ് മാത്യുസണ്‍ (69) വളര്‍ത്തു സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിംഹങ്ങൾക്കൊപ്പം പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെയാണ് സംഭവമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണാഫ്രിക്കയിലെ വടക്കൻ ലിംപോപോ പ്രവിശ്യയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ‘ലയൺ ട്രീ ടോപ്പ് ലോഡ്‌ജിന്റെ’ പരിസരത്ത് വച്ചാണ് മാത്യുസണെ പൂർണ വളർച്ചയെത്തിയ ടാനർ, ഡെമി എന്നീ പെൺസിംഹങ്ങൾ ആക്രമിച്ചത്.  ചെറുപ്പം മുതൽ എടുത്തു വളർത്തിയ സിംഹങ്ങളാണ്  തങ്ങളുടെ സംരക്ഷകനെ കടിച്ചുകീറിയത്. വെള്ളസിംഹങ്ങളെ  ഇദ്ദേഹംഓമനിച്ചാണ് വളർത്തിയത്.മാത്യൂസൺ സിംഹങ്ങളെ തൻ്റെയൊപ്പം കൊണ്ടു പോകുന്നത് പതിവായിരുന്നു. സംഭവദിവസം കൂട്ടിൽ നിന്നും സിംഹങ്ങളെ പുറത്തിറക്കി കൊണ്ടുപോകുന്നതിനിടെയാണ് ദാരുണസംഭവം.
ഒപ്പമുണ്ടായിരുന്ന ഭാര്യ ജിൽ സിംഹങ്ങളിൽ നിന്നും മാത്യുസണെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും,​ സിംഹങ്ങൾ കൂടുതൽ ആക്രമണകാരികളായതോടെ പിന്മാറേണ്ടി വന്നു. ഒടുവിൽ മയക്കുവെടി വച്ചാണ് സിംഹങ്ങളെ മാറ്റിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ മാത്യുസൺ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.ആക്രമണം നടത്തിയ സിംഹങ്ങളെ താത്ക്കാലികമായി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും വരും ദിവസങ്ങളിൽ ഉചിതമായ സ്ഥലം കണ്ടെത്തി ഇവയെ മാറ്റിപ്പാർപ്പിക്കുമെന്നും മാത്യുസണിന്റെ കുടുംബം വ്യക്തമാക്കി.

അങ്കിൾ വെസ്റ്റ് എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിളിച്ചിരുന്നത്.
2017ൽ  സിംഹങ്ങൾ കൂട് തകർത്ത് ഒരാളെ കൊന്നിരുന്നു. മൃഗങ്ങൾ ആക്രമണകാരികളല്ലെന്ന് അന്ന് മാത്യുൺ വാദിച്ചു.

ബിനു ബേബി

സിസി ന്യൂസ്, കൊച്ചി

Photo Credit- Lion Tree Top Lodge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!