പിവൈപിഎ പത്തനംതിട്ട മേഖല രക്തദാന ക്യാമ്പയിൻ

പിവൈപിഎ പത്തനംതിട്ട മേഖല രക്തദാന ക്യാമ്പയിൻ

പത്തനംതിട്ട: പിവൈപിഎ പത്തനംതിട്ട മേഖലയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പയിൻ നടന്നു. പിവൈപിഎയുടെ രക്തദാനം പ്രശംസനീയമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി രക്തദാന വിഭാഗം മേധാവി ഡോ. പ്രെറ്റി സക്കറിയ ജോർജും കൗൺസിലർ എം. സുനിതയും പറഞ്ഞു.

പിവൈപിഎ മേഖല ഉപാധ്യക്ഷൻ ആശിഷ് സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനം മേഖല സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ ഉദ്ഘാടനം ചെയ്തു . മേഖല ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ സ്വാഗതവും പബ്ലിസിറ്റി കൺവീനർ റിജു സൈമൺ തോമസ് നന്ദിയും പറഞ്ഞു.

മേഖല താലന്ത് കൺവീനർ സാബു സി. എബ്രഹാം, പിവൈപിഎ സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി വിക്ടർ മലയിൽ, റാന്നി വെസ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ജിനു മാത്യു, പത്തനംതിട്ട സെന്റർ സെക്രട്ടറി ജിന്നി കാനാത്ത റയിൽ എന്നിവർ എന്നിവർ പ്രസംഗിച്ചു.

വാർത്ത: അനിയൻകുഞ്ഞ് ചേടിയത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!