ഐ.പി.സി നിലമ്പൂർ നോർത്ത് സെൻ്റർ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

ഐ.പി.സി നിലമ്പൂർ നോർത്ത് സെൻ്റർ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

എടക്കര : IPC നിലമ്പൂർ നോർത്ത് സെൻറിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 65 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. IPC നിലമ്പൂർ നോർത്ത് സെൻറർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് പാസ്റ്റർ തോമസ് K. വർഗീസ്, സെക്രട്ടറി പാസ്റ്റർ റെജി വർഗീസ്, ട്രഷറർ ബ്രദർ ഏബ്രഹാം തോട്ടുമ്മാലിൽ മുതലായവർ നേതൃത്വം നൽകി. ലോക് ഡൗണിന്റെ പ്രയാസത്താൽ ജോലിക്ക് പോകുവാൻ കഴിയാത്തതും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങുന്ന കിറ്റിൽ 1000 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഇതിനുവേണ്ടി സാമ്പത്തികമായി സഹായിച്ച എല്ലാവരെയും കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!