ചെന്നൈ: ഐപിസി തമിഴ്നാട് പൂനമല്ലി സെന്റര്‍ ശുശ്രൂഷകന് പാസ്റ്റർ സജി പാപ്പച്ചന് വാഹനാപകടത്തില്‍ മരിച്ചു .
കേരളത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രയില്‍ മധുരയ്ക്ക് സമീപം തിരുമംഗലത്താണ് ഇന്നലെ രാത്രി 10ന് സജി ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
പാസ്റ്റർ സജി പാപ്പച്ചന് അപകടസ്ഥലത്ത് മരിച്ചു. കൂടെ യാത്രചെയ്ത പാസ്റ്റര്‍ ലിബിന് ജോസഫ് അദ്ദേഹത്തിന്റെ ഭാര്യ ബിനില എന്നിവരെ ഗുരുതരപരിക്കുകളോടെ മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ അപകടനില തരണം ചെയ്തതായി അറിയുന്നു. കുമളി പുറ്റടി ചക്കുംമട്ടിൽ പാസ്റ്റർ സി.കെ. ജോസഫ് (രാജുപാസ്റ്റർ) ൻ്റെ മകനാണ് ലിബിൻ.
അവരുടെ ഒരുവയസ്സുള്ള കുഞ്ഞ് നിസാര പരിക്കുകളോട് രക്ഷപെട്ടു.
വാര്‍ത്ത – പ്രഭാത് ടി. തങ്കച്ചനൻ സിസി ന്യൂസ്, ചെന്നൈ






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.