മീൻ പിടിക്കുമ്പോൾ ഇടുക്കി ജലാശയത്തിൽ വീണ രണ്ട് യുവാക്കളുടേയും മൃതദേഹം  കിട്ടി.

മീൻ പിടിക്കുമ്പോൾ ഇടുക്കി ജലാശയത്തിൽ വീണ രണ്ട് യുവാക്കളുടേയും മൃതദേഹം കിട്ടി.

By: സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : കഴിഞ്ഞ ചൊവ്വാഴ്ച മീൻ പിടിക്കുമ്പോൾ ഇടുക്കി ജലാശയത്തിൽ വീണ് മുങ്ങിപ്പോയ രണ്ട് യുവാക്കളുടെയും മൃതശരീരം കിട്ടി.ദുരന്ത നിവാരണ സേനയും,ഫയർഫോഴ്സിൻെറ സ്കൂബാ ടീമിൻെറയും തിരച്ചിലിലാണ് മൃതശരീരം രാവിലെ പത്തരയോടെ കണ്ടെത്തിയത്.

അയ്യപ്പൻകോവിൽ ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ താഴെ കെട്ടുചിറ ഭാഗത്തായിരുന്നു അപകടം നടന്നത്. അപകട സ്ഥലത്തുനിന്നും ഒന്നരകിലോമീറ്റർ താഴെ സീതക്കയം എന്ന സ്ഥലത്തുനിന്നാണ് മൃതദേഹം കിട്ടിയത്. രണ്ട് മൃതദേഹങ്ങളും അടുത്തടുത്തായിരുന്നു. ഉമ്മിണിയിൽ ജോയ്സ് ജോസഫ് (36) ഇല്ലിക്കൽ മനു (32) എന്നിവരാണ് മരിച്ചത്. ഇരുവരും ഉപ്പുതറ മാട്ടുത്താവളം സ്വദേശികളാണ്.

ഇരുവരുടെയും മൃതശരീരം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് പോസ്റ്റുമോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഉപ്പുതറ പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!