കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ബഹുരാഷ്ട്രകമ്പനികളുടെ ഓഫീസുകൾ ആരംഭിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. 600 ഏക്കര്‍ ഭൂമി ഫെബ്രുവരിയോടെ ഏറ്റെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണിത്. 540 കോടി കേരള വിഹിതം. ആകെ വിഹിതം 1600 കോടി. ‘ഗിഫ്റ്റ്’ (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി) എന്നാണ് പദ്ധതിയുടെ പേര്.

ബഹുരാഷ്ട്രകമ്പനികളുടെ കമ്പനികളുടെ നിക്ഷേപം 1800 കോടിയാണ്. 1.20 ലക്ഷം പേര്‍ക്ക് ജോലി ലഭിക്കും. സിംഗപ്പൂര്‍, ഹോങ്കോങ്, ടോക്കിയോ നഗരങ്ങളുടെ മാതൃകയിലാണ് ഗിഫ്റ്റിന്റെ നിര്‍മ്മാണം. ലോക വ്യാപാരകേന്ദ്രങ്ങളുടെ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുക.
വന്‍കിട ഹോട്ടലുകളും ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തനനിരതമാകും. പരോക്ഷമായി 3.6 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമത്രേ. സ്ഥലം ഏറ്റെടുക്കാന്‍ 540 കോടി രൂപാ കേരള സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു.
സ്വകാര്യ നിക്ഷേപത്തിലാണ് ഗിഫ്റ്റ് പൂര്ത്തീകരിക്കുന്നതെങ്കിലും നിയന്ത്രണം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കായിരിക്കും. റോഡുകളും വൈദ്യുതിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരായിരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി അല്‍കേഷ്കുമാര്‍ ശര്‍മ്മയാണ് ഇതിന്റെ നോഡല്‍ ഓഫീസര്‍.
ഗിഫ്റ്റ് പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകും. ജനസാന്ദ്രത കുറവുള്ള എയര്‍പോര്‍ട്ടിന്റെ പടിഞ്ഞാറു വശമോ, തെക്കുവശത്തെ മതിലിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളോ ആകും ഏറ്റെടുക്കുക. എന്നാലും നിരവധി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും.

സമ്പന്നന്മാര് താമസിക്കുന്ന പെരിയാറിന്റെ സമീപപ്രദേശങ്ങളാണ് ഏറ്റെടുക്കുന്നതെങ്കില്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലോകത്തിലെ വന്നഗരങ്ങളെല്ലാം പണിതുയര്‍ത്തിയിരിക്കുന്നത് നദീതീരത്തും കടല്ക്കരകളിലുമാണ്.
ഏതായാലും എയര്‍പോര്‍ട്ട് പരിസരനിവാസികള്‍ ആശങ്കയിലാണ്. ഏതു ഭാഗത്തു നിന്നുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നുള്ളത് വരുംദിവസങ്ങളില്‍ അറിയാം.
ലോകോത്തര പട്ടണങ്ങളുടെ മാതൃകയിലുള്ള സിറ്റിയാണ് പണിയുന്നത് എന്നതുകൊണ്ട് നെടുമ്പാശ്ശേരി, കാലടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളുടെ മുഖശ്രീ തന്നെ മാറും. ഗിഫ്റ്റ് സിറ്റിക്കു പുറത്തും വന്‍ സാമ്പത്തികവളര്‍ച്ച പ്രതീക്ഷിക്കാം. ചെറുകിട, വന്‍കിട ഹോട്ടല്‍ വ്യവസായം വര്‍ദ്ധിക്കും.

വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍തോതിലുള്ള വര്‍ദ്ധനവുണ്ടാകും. മറ്റു ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ ഒക്കെ ഈ സിറ്റിക്കു പുറത്തായി വളര്‍ന്നു വ്യാപിക്കും എന്നതിന് സംശയം വേണ്ടാ. ഒരു വികസിത മേഖലയായി ഈ പ്രദേശങ്ങള്‍ മാറുന്ന കാലം വിദൂരമല്ല.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.