അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ടിലെ പാസ്റ്റര്‍മാര്‍ക്ക് 2000 രൂപാ വീതം നല്കാന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കൊവിഡ്-19 സഭകളെ ദോഷകരമായി ബാധിച്ചതുകൊണ്ടാണ് ഈ തീരുമാനമെന്ന് ഡിസ്ട്രിക്ട് സെക്രട്ടറി റവ. കെ.യു. പീറ്റര്‍ അറിയിച്ചു.
ആരാധനകള്‍ എങ്ങും നടക്കുന്നില്ല. ചില സഭകളില്‍ ‘സൂം’ ആരാധന പേരിന് നടക്കുന്നു. ഈ സാഹചര്യത്തില്‍ പല ശുശ്രൂകന്മാരും സാമ്പത്തികമായി ഞെരുക്കത്തിലാണ്. ചിലര്‍ക്ക് വരുമാനം തീരെയില്ലെന്നു തന്നെ പറയാം.
ചില സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ വാടകക്കെടിടങ്ങളിലാണ് താമസിക്കുന്നത്. ചിലയിടങ്ങളില്‍ ആരാധനകളും വാടക കെട്ടിടങ്ങളില്‍ നടന്നുവരുന്നു. വരുമാനം തീരെ കുറവുള്ള സഭകളിലെ പാസ്റ്റര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈ തുക വലിയ ആശ്വാസമാണ്. കൊവിഡ്കാല ആശ്വാസമായിട്ടാണ് 2000 രൂപാ വീതം നല്‍കുന്നത്.
വലിയ സഭയിലെ പാസ്റ്ററെന്നോ ചെറിയ സഭയിലെ പാസ്റ്ററെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്ക്കും സഹായം നല്‍കാനാണ് തീരുമാനം. സെപ്തംബര്‍ 1, 2 തീയതികളിലായി തുക സെക്ഷന്‍ പ്രസ്ബിറ്റര്മാരുടെ അക്കൗണ്ടിലെത്തും.
ഒട്ടും വൈകാതെ തന്നെ ഈ തുക ശുശ്രൂഷകന്മാര്ക്ക് കൈമാറണമെന്നും സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏകദേശം 250 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ലോക്ഡൗണ്‍ കാലത്ത് തീരെ വരുമാനം കുറവുള്ള സഭകളിലെ ശുശ്രൂഷകന്മാര്ക്ക് 3000 രൂപാ വീതം ധനസഹായം നല്കുകയുണ്ടായി.n
സിസി ന്യൂസ് സര്‍വീസ്






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.