ലാവലിന്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ലാവലിന്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ന്യൂഡൽഹി: ലാവലിൻ അഴിമതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയതാണ് പുതിയ ബെഞ്ച്.

ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യർ ഉൾപ്പടെയുള്ളവർ നൽകിയ അപ്പീലുകളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവലിൻ ഹർജികൾ നേരത്തെ പരിഗണിച്ചിരുന്നത്. പുതിയ ബെഞ്ചിലേക്ക് ഹർജികൾ മാറ്റാനുള്ള കാരണം വ്യക്തമല്ല.

One thought on “ലാവലിന്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിലേക്ക്

  1. രാഷ്ട്രീയ വാർത്തകൾ വായിക്കുവാൻ മനോരമ, കൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ ഉള്ളപ്പോൾ ക്രൈസ്തവ ചിന്ത അതിനു തുനിയുന്നത് ശരിയാണോ. ക്രൈസ്തവ ലോകത്തു വാർത്തകൾ ഒന്നും ഇല്ലേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!