ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു; ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു; ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും

ന്യൂഡൽഹി: ഇസ്രയേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. പുലര്‍ച്ച നാലരോടെയാണ് എത്തിയത്.

മൃതദേഹം ഏറ്റുവാങ്ങാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എത്തിയിരുന്നു. ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.

വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

ബുധനാഴ്ചയാണ് ഗാസയിൽ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തിൽ സ്വപ്ന കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇസ്രായേൽ അഷ്കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാണ് അഷ്കെലോൺ. ഭർത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശി സന്തോഷാണ് സൗമ്യയുടെ ഭർത്താവ്.

വാർത്ത: സാബു തൊട്ടിപ്പറിൽ സിസി ന്യൂസ്, ഇടുക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!