ശാരോൻ റൈറ്റേഴ്‌സ് ഫോറം ജേണലിസം ക്ലാസുകൾ ഇന്ന് തുടങ്ങും

ശാരോൻ റൈറ്റേഴ്‌സ് ഫോറം ജേണലിസം ക്ലാസുകൾ ഇന്ന് തുടങ്ങും

തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറം പെൻമാൻഷിപ്പ് സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേണലിസത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 7.30 മുതൽ സൂം വെർച്വൽ സമ്മേളനത്തിൽ ശാരോൻസഭാ ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കും.

ഉദ്ഘാടനസമ്മേളത്തിനുശേഷം 8 മുതൽ 9.15 വരെ റിപ്പോർട്ടിങ്, എഡിറ്റിങ് വിഷയങ്ങളിൽ ഷാജൻ ജോൺ ഇടയ്ക്കാട് ആദ്യക്ലാസ് നയിക്കും. എല്ലാമാസവും അവസാന ആഴ്ചകളിൽ ജേണലിസത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ നടക്കും. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.

ജോൺസൺ മാത്യു (മലയാള മനോരമ), 
ജോർജ് പൊടിപ്പാറ (മാതൃഭൂമി), ഡോ. എം. സ്റ്റീഫൻ, സാജു മാത്യു, വി.പി. ഫിലിപ്പ്, സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ, സാലി മോനായി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.

സൗജന്യമായി രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക. സാം. റ്റി.മുഖത്തല- 7025057073 (ചെയർമാൻ), അനീഷ് കൊല്ലംകോട്- 9846968028 (ജന. സെക്രട്ടറി). സൂം ഐഡി: 745 948 0346, പാസ് വേഡ്: 123

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!