ലോകത്തെ വിറപ്പിച്ചു കൊണ്ട് വ്യാപനം തുടരുന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ വാക്സിന് എത്തുന്നു. ‘കൊവിഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ഡിസംബറില്‍ മാര്‍ക്കറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ അവസാനഘട്ട പരീക്ഷണത്തിലാണിപ്പോള്‍.
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്സിന് ഉല്പാദിപ്പിക്കുന്നത്. വിദേശത്ത് രണ്ടു ഘട്ടം പരീക്ഷണങ്ങള്‍ കഴിഞ്ഞു. മൂന്നാംഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.
ഇന്ത്യയിലെ 17 കേന്ദ്രങ്ങളിലാണ് അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നത്. ഏറ്റവുമധികം രോഗബാധിതരുള്ള 17 സ്ഥലങ്ങളിലാണ് പരീക്ഷണം നടന്നത്.
ജൂണില്‍ വിദേശത്ത് ഒന്നും രണ്ടും പരീക്ഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വാക്സിന് നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞിരുന്നു.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മ്മിക്കുന്നതെങ്കിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് വാക്സിന് കണ്ടുപിടിച്ചതെന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിയുന്നത്.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരും ഈ കണ്ടുപിടുത്തത്തില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വാര്‍ത്ത വന്നശേഷം മലയാളം ചാനലുകളും പത്രങ്ങളും ഈ വാര്‍ത്തയ്ക്ക് പ്രചാരണം നല്കി. രണ്ട് ഡോസാണ് കുത്തിവയ്ക്കേണ്ടത്. ഒരു ഡോസ് കുത്തിവച്ച ശേഷം 29 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്.
ഒരു ഡോസിന് ഇന്ത്യയിലെ വില 250 രൂപയാണ്. അംഗങ്ങള്‍ കൂടുതലുള്ള വീട്ടില്‍ വാക്സിനേഷന് വലിയ തുക ചെലവാക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ സൗജന്യമായി ഈ വാക്സിന് ജനങ്ങളില്‍ എത്തിക്കാനാവും. ആസ്ട്രേലിയ സൗജന്യമായി ജനങ്ങള്‍ക്ക് ഈ വാക്സിന് നല്കാന് തീരുമാനിച്ചതായും അറിയുന്നു.
രണ്ടു ഡോസ് എടുത്തു കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ശരീരത്തില്‍ പ്രതിരോധശേഷി നിലനില്‍ക്കുമെന്നാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ മലയാളി പുരുഷോത്തമന് നമ്പ്യാര്‍ പറയുന്നത്.
ലോകരാജ്യങ്ങള്‍ എല്ലാം വാക്സിന് കണ്ടുപിടിക്കാനും നിര്‍മ്മിക്കാനുമുള്ള ശ്രമത്തിലാണ്. റഷ്യ കണ്ടുപിടിച്ചു എന്നു പറയുമ്പോഴും അവസാനഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞു ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രസിഡന്റ് പുടിനും മകളും കണ്ടുപിടിച്ച വാക്സിന് സ്വീകരിച്ചു എന്നു പറയുന്നുണ്ടെങ്കിലും ജനങ്ങളില്‍ നല്ലൊരു പങ്കും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
അമേരിക്കയും കോവിഡ് പ്രതിരോധ വാക്സിന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.
– സി.സി. ന്യൂസ് സര്‍വ്വീസ്






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.