കമ്മ്യൂണിസ്റ്റ് ക്യൂബയിലെ കാസ്‌ട്രോ കുടുംബവാഴ്ച തീരുന്നു മിഖായേല്‍ ഡിയാസ് കെനന്‍ പുതിയ പ്രസിഡന്റ്

കമ്മ്യൂണിസ്റ്റ് ക്യൂബയിലെ കാസ്‌ട്രോ കുടുംബവാഴ്ച തീരുന്നു മിഖായേല്‍ ഡിയാസ് കെനന്‍ പുതിയ പ്രസിഡന്റ്

മ്മ്യൂണിസ്റ്റ് ക്യൂബയുടെ പുതിയ സെക്രട്ടറി ജനറലായി മിഖായേല്‍ ഡിയാസ് കെനന്‍ അധികാരത്തിലേക്ക്. നീണ്ട 63 വര്‍ഷത്തെ കാസ്‌ട്രോ കുടുംബത്തിന്റെ ഭരണം ക്യൂബയില്‍ അവസാനിക്കുകയാണ്. 1959-ലാണ് ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലവനായി എത്തുന്നത്. 2008 വരെ അദ്ദേഹമായിരുന്നു ഭരണത്തലവന്‍.
2008-ല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോള്‍ തന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോ പാര്‍ട്ടി തലവനായി. ഇപ്പോള്‍ പുതുതലമുറയ്ക്കായി മാറിനില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് റൗള്‍ തന്റെ രാജിക്കാര്യം അറിയിച്ചത്.

8-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് 89-കാരനായ റൗള്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. 2018-ല്‍ റൗള്‍ പ്രസിഡന്റ് പദവിയൊഴിഞ്ഞതോടെ അധികാരത്തിലെത്തിയ മിഖായേല്‍ ഡിയാസ് കെനന്‍ ആയിരിക്കും ഇനി പാര്‍ട്ടിയുടെ തലവന്‍. ആറ് പതിറ്റാണ്ടിനു ശേഷമാണ് കാസ്‌ട്രോ കുടുംബത്തിന് പുറത്തുനിന്നൊരാള്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്.

കാസ്‌ട്രോയെ ഇല്ലാതാക്കാനും ക്യൂബയെ ഞെരിച്ചമര്‍ത്താനും അമേരിക്ക ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഒബാമയുടെ കാലത്താണ് ക്യൂബയോട് അല്പമെങ്കിലും അനുകൂലമായ സമീപനം അമേരിക്ക സ്വീകരിച്ചത്. എന്നിട്ടും ഇപ്പോഴും അമേരിക്കയുടെ ഉപരോധം തുടരുകയാണ്.

കരീബിയന്‍ ദ്വീപായ ക്യൂബ ഇന്ന് മറ്റേതൊരു രാജ്യത്തോടൊപ്പവും സമ്പന്നമാണ്. കരിമ്പ്, പുകയില കൃഷി വന്‍തോതില്‍ നടക്കുന്നു. ആരോഗ്യമേഖലയിലും ക്യൂബ മുന്നിലാണ്. ഇറ്റലിയെ കൊറോണ വരിഞ്ഞുമുറുക്കിയ വേളയില്‍ ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലെത്തി അവര്‍ക്ക് സാന്ത്വനമരുളിയതും നാം കണ്ടതാണ്.

വിദ്യാഭ്യാസം, ആതുരശുശ്രൂഷ, കൃഷി, വ്യവസായം എന്നീ മേഖലകളില്‍ കാസ്‌ട്രോ യുഗം വളര്‍ച്ച നേടിയത് അംഗീകരിച്ചേ മതിയാകൂ. അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റിന്റെ അരികില്‍ കിടക്കുന്ന ഈ രാജ്യം ഇന്നും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്.

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ബൈഡന്റെ ക്യൂബയോടുള്ള നയസമീപനം എന്താണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയുടെ പത്തിലധികം വമ്പന്‍ പ്രസിഡന്റുമാരോട് പടവെട്ടി പിടിച്ചുനിന്ന ക്യൂബയോട് ബൈഡനും അനുരഞ്ജന മാര്‍ഗ്ഗം സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!