കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍

കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സ് അറസ്റ്റില്‍

അമേരിക്കന്‍ വൈസ്പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സിനെ ഫ്‌ളോറിഡ പോലീസ് അറസ്റ്റ് ചെയ്തു. നിവിയാനെ പെറ്റിറ്റ് ഫെല്‍പ്‌സ് എന്ന വനിതയാണ് അറസ്റ്റിലായത്.

ജയില്‍പുള്ളിയായ ഭര്‍ത്താവിന് നിവിയാനെ അയച്ച വീഡിയോ ആണ് വിനയായത്. തടവുപുള്ളികള്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ സന്ദേശം അയച്ചത്. ആ സന്ദേശം ബന്ധപ്പെട്ടവര്‍ പിടിച്ചെടുക്കുകയായിരുന്നു.

ഫ്‌ളോറിഡ കോടതിയിലാണ് ഇതു സംബന്ധിച്ച പരാതി ലഭിച്ചത്. നിവിയാനെ തോക്കും പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തുടര്‍ന്ന് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!