കേരളത്തിൽ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല 

കേരളത്തിൽ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല 


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ രണ്ടാഴ്‌ചത്തേക്ക് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ രാവിലെ 5വരെയാണ് കര്‍ഫ്യൂ. പൊതു ഇടങ്ങളില്‍ തിരക്കൊഴിവാക്കാന്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കും. കുട്ടികള്‍ക്ക് ട്യൂഷന്‍ പാടില്ല, ഓണ്‍ലൈന്‍ ക്ളാസുകളാകാം. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ അനുവദിക്കില്ല, ക്ളാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അനുവദിക്കൂ. സിനിമാ തീയേ‌റ്ററുകള്‍ രാത്രി 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.രോഗം തീവ്രമായ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ പ്രതിരോധം ഏര്‍പ്പെടുത്തി. കര്‍ഫ്യൂ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തീയേ‌റ്ററുകളിലേത് പോലെ മാളുകളിലും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള‌ളു.

ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ തൃശൂര്‍ പൂരം ഇത്തവണ കടുത്ത നിയന്ത്രണങ്ങളോടെയാകും. പൂരപറമ്ബിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.സംഘാടകര്‍ക്ക് മാത്രമാകും. പൂരചടങ്ങുകളും കുറച്ചു. അത്തചമയം ഉണ്ടാകില്ല, പൂരത്തിന്റെ പി‌റ്റേന്നുള‌ള പകല്‍പൂരവും ഇല്ല. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും ഉണ്ടാകും എന്നാല്‍ കുടമാറ്രം സമയം കുറയ്‌ക്കും. സാമ്ബിള്‍ വെടിക്കെട്ടിന് ഒരു കുഴിമിന്നല്‍ മാത്രം. ഇത്തവണത്തെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊവിഡ് രോഗഫലം വരുന്നതോടെ ആകെ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!