ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു

ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന്‍ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു

ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്‍റെ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീല്‍ സര്‍ക്കാര്‍ കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീന്‍ ഡോസുകളാണ് ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നത്.

വാക്സീന്‍ നിര്‍മാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി ചര്‍ച്ച ചെയ്ത് ഉടന്‍ തീര്‍പ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഇറാന്‍, നേപ്പാള്‍, മൗറീഷ്യസ്, പരാഗ്വേ, സിംബാവേ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് കോവാക്സീന്‍ വാങ്ങിയിട്ടുണ്ട്. വാക്സിന്‍ കയറ്റുമതിക്കായി അനുമതി തേടി ബ്രസീല്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ഭാരത് ബയോടെക് ചര്‍ച്ചനടത്തിയിട്ടുണ്ട്. ഇതിനകം 40ഓളം രാജ്യങ്ങള്‍ വാക്സീന്‍ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു. വൈറസിന്‍റെ യുകെ വകഭേദത്തിനെതിരെയും വാക്സീന്‍ ഫലപ്രദമാണെന്നാണ് ഭാരത് ബയോടെകിന്റെ അവകാശവാദം.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് കോവാക്സീന്‍ നിര്‍മ്മിച്ചിട്ടുള്ളത്. ക്ലിനിക്കല്‍ ട്രയല്‍ രീതിയില്‍ അടിയന്തര ഉപയോഗത്തിനായി ജനുവരിയിലാണ് കോവാക്സിന് അനുമതി നല്‍കിയത്. പിന്നീട് ഈ മാസം ആദ്യം ഇത് ക്ലിനിക്കല്‍ ട്രയല്‍ രീതിയില്‍നിന്നു മാറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!