നിര്‍ധനരായവര്‍ക്ക് വിവാഹസഹായം നല്‍കുന്നു അപേക്ഷകള്‍ അയയ്ക്കാം

നിര്‍ധനരായവര്‍ക്ക് വിവാഹസഹായം നല്‍കുന്നു അപേക്ഷകള്‍ അയയ്ക്കാം

വിദേശ ദമ്പതികള്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം നല്‍കുന്നു.

ക്രൈസ്തവചിന്ത വഴിയാണ് നല്‍കുന്നത്. ഒരു ലക്ഷം രൂപാ വീതം അഞ്ചു പേര്‍ക്കാണ് സഹായം നല്‍കുന്നത്. തീരെ നിര്‍ധനരായവരെയാണ് സഹായത്തിനായി തെരഞ്ഞെടുക്കുക.

പെണ്‍കുട്ടിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, അഡ്രസ്സ്, ഏത് സഭാംഗം, ഭൂമിയുടെ വിസ്തീര്‍ണ്ണം, വീട് ഉണ്ടോ?, കുടുംബാംഗങ്ങള്‍ എത്ര, ഓരോരുത്തരുടെയും ജോലിയും വരുമാനവും, സ്വന്തമായി വാഹനം ഉണ്ടെങ്കില്‍ അതിന്റെ വിവരം തുടങ്ങിയവ അപേക്ഷയില്‍ വ്യക്തമായി എഴുതിയിരിക്കണം.

സഭാ പാസ്റ്ററുടെ ശുപാര്‍ശ കത്തും വീട്ടിലെത്താനുള്ള വഴിയും ടെലഫോണ്‍ നമ്പരും അപേക്ഷയില്‍ വ്യക്തമാക്കണം. വ്യക്തതയില്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
അപേക്ഷകരെ തെരഞ്ഞെടുത്ത ശേഷമേ വിവാഹം ഉറപ്പിക്കാവൂ. തെരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ട് മാസത്തിനകം വിവാഹം നടന്നിരിക്കണം.

അപേക്ഷ കിട്ടേണ്ട അവസാന തീയതി ഏപ്രില്‍ 15.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം:

Christhavachintha
Mesh Computers
Chelamattom, Okkal P.O., Pin – 683 550
Ernakulam Dt., Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!