പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് എം-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലാ: നഗരസഭ യോഗത്തില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. കേരളാ കോണ്‍ഗ്രസ് എം, സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നിരവധി കൗണ്‍സിലര്‍മാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

പാലാ ടൗണില്‍ ഒാട്ടോ സ്റ്റാന്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയം സി.പി.എം കൗണ്‍സിലറായ ബിജു പുളിക്കകണ്ടം നഗരസഭ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതിനെ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു പുന്നംപറമ്പില്‍ എതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കുറേ ദിവസമായി എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കമാണ് പൊട്ടിത്തെറിയില്‍ എത്തിയത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സമയത്ത് ഇരു പാര്‍ട്ടികളും തമ്മിലുള്ളഅസ്വാരസ്യം ആശങ്കയോടെയാണ് നേതാക്കള്‍ നോക്കി കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!