തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചു; പാര്‍ട്ടി പറഞ്ഞാലും നിലപാടില്‍ മാറ്റമില്ലെന്നും ഇ.പി. ജയരാജന്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചു; പാര്‍ട്ടി പറഞ്ഞാലും നിലപാടില്‍ മാറ്റമില്ലെന്നും ഇ.പി. ജയരാജന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായ മന്ത്രി ഇ.പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ല. അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി പറഞ്ഞു.

മൂന്നുവട്ടം എം.എല്‍.എയായി. മന്ത്രിയായി. എന്റെ സംശുദ്ധത ജനങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. അത്‌ അറിയിച്ചു. അതിനപ്പുറത്തേക്ക്‌ ഒന്നും ഉദ്ദേശിക്കുന്നില്ല. പ്രായമായി. രോഗമായി.
കൂടുതല്‍ ജനസേവനങ്ങളിലും തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളിലുമൊന്നും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യസ്‌ഥിതിയല്ല. 70 വയസ്‌ ഒരു പ്രായം തന്നെയാണെന്നും മന്ത്രിയുടെ വാക്കുകള്‍. സീറ്റ്‌ കിട്ടാത്തതുകൊണ്ടാണോ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയം വിടുന്നത്‌ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായി മന്ത്രിയുടെ മറുപടി.

പിണറായി വിജയനും ഇതേ പ്രായമായില്ലേ എന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രത്യേക കഴിവും ഊര്‍ജ്‌ജവുമുള്ള മഹാമനുഷ്യനാണെന്നായിരുന്നു ഇ.പിയുടെ മറുപടി. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചാല്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ലല്ലോ എന്നതാണ്‌ ദുഃഖമെന്നും ഇ.പി പറഞ്ഞു.

ഡോ.തോമസ് ഐസക്, ജി. സുധാകരൻ , എ.കെ ബാലൻ തുടങ്ങിയ പ്രമുഖർ കൂടി ഇ.പിയെപ്പോലെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ നന്നായിരുന്നു. പിണറായി സഖാവ് ഭരണം നടത്താൻ തടസ്സങ്ങളെ തട്ടിമാറ്റിയത് നന്നായി ?!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!