ചർച്ച് ഓഫ് ഗോഡ് സഭാസ്ഥാനത്ത് ത്രിദിന ഉപവാസ പ്രാര്‍ത്ഥന തുടങ്ങി

ചർച്ച് ഓഫ് ഗോഡ് സഭാസ്ഥാനത്ത് ത്രിദിന ഉപവാസ പ്രാര്‍ത്ഥന തുടങ്ങി

By ഷൈജു തോമസ് ഞാറയ്ക്കൽ

ചെങ്ങന്നൂർ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതൽ ത്രിദിന ഉപവാസ പ്രാര്‍ത്ഥന തുടങ്ങി. സഭാസ്ഥാനമായ മൗണ്ട് സീയോനിലാണ് ഉപവാസ പ്രാർത്ഥന നടക്കുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് യോഗങ്ങള്‍.

ഉപവാസ പ്രാര്‍ത്ഥനയില്‍ ചർച്ച് ഓഫ് ഗോഡ് കൗണ്‍സിലംഗങ്ങള്‍, ബിലീവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്മാര്‍, സമീപ പ്രദേശങ്ങളിലുള്ള ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകന്മാര്‍, വിശ്വാസികള്‍ തുടങ്ങിയവരാണ് സംബന്ധിക്കുന്നത്. ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത സഭകളില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി. തോമസ് ആണ് യോഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!