ദു​രു​ദ്ദേ​ശ​ത്തോ​ടെ ഫ്ലാറ്റിലേക്ക് വി​ളി​​ച്ചു: സ്പീ​ക്ക​ര്‍​ക്കെ​തി​രെ സ്വ​പ്നയുടെ മൊഴി

ദു​രു​ദ്ദേ​ശ​ത്തോ​ടെ ഫ്ലാറ്റിലേക്ക് വി​ളി​​ച്ചു: സ്പീ​ക്ക​ര്‍​ക്കെ​തി​രെ സ്വ​പ്നയുടെ മൊഴി

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെതിരെ സ്വപ്‌ന സുരേഷ് നല്‍കിയ ഗുരുതര ആരോപണങ്ങളടങ്ങിയ മൊഴി പുറത്ത്. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം.

പേട്ടയിലെ മരുതം അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞതെന്നും സ്വപ്‌ന ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. ഹൈക്കോടതിയില്‍ ഇഡി നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപ്പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സരിത്തിനൊപ്പമാണ് താന്‍ സ്‌പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. ഫ്ളാറ്റിലെത്തിയ തനിക്ക് സുരക്ഷിതത്വം തോന്നാനായി, ഫ്ളാറ്റ് തന്റെതാണെന്നും ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്‌ദാനം ചെയ്‌ത ജോലി ഇല്ലാതായെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

മിഡില്‍ ഈസ്റ്റ് കോളേജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും, പേട്ടയിലെ ഫ്ളാറ്റ് മറ്റൊരാളുടെ പേരിലാണെങ്കിലും അദ്ദേഹത്തിന്റേതാണെന്നുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. സരിത്തിന് സ്പീക്കര്‍ പണമടങ്ങിയ ബാഗ് കൈമാറുന്നതിന് താന്‍ സാക്ഷിയാണ്. ഇതിന് മുമ്ബാണ് സരിത്തും സന്ദീപും അവരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം താനാണ് സ്പീക്കറെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്.

എന്നാല്‍ സാധാരണയായി താന്‍ ഒന്നും സൗജന്യമായി ചെയ്‌തുകൊടുക്കാറില്ലെന്നായിരുന്ന് സ്പീക്കര്‍ പറഞ്ഞതോടെ സരിത്തിനോടും സന്ദീപിനോടും സ്പീക്കറെ നേരിട്ടുപോയി ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു. വിലകൂടിയ ഒരു വാച്ചുമായാണ് സരിത്തും സന്ദീപും സ്പീക്കറുടെ ഓഫീസില്‍ പോയത്. സ്പീക്കര്‍ അവരുടെ ക്ഷണം സ്വീകരിച്ച്‌ ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിച്ചു. ഇതിലൂടെയാണ് സ്പീക്കര്‍ സന്ദീപും സരിത്തുമായി കൂടുതല്‍ അടുത്തത്.

സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി പ്രമോട്ട് ചെയ്യാന്‍ സ്പീക്കര്‍ എം.ശിവശങ്കറോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മേഖലയിലേക്ക് പ്രവേശിക്കണമെങ്കില്‍ ആദ്യം കുറച്ച്‌ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സൗജന്യമായി ഡീകാര്‍ബണൈസ് ചെയ്തുനല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം സംസ്ഥാനമാകെ ഇത്തരം പ്രവൃത്തികള്‍ക്കുള്ള കരാര്‍ നല്‍കാമെന്നും പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റിന്റെ ഒരു പരിപാടിയില്‍വെച്ചാണ് സ്പീക്കറെ താന്‍ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ മൊബൈല്‍ നമ്ബര്‍ വാങ്ങി. പിന്നീട് പതിവായി വിളിക്കാനും വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി. നിരവധി തവണ അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. തന്റെ കാലാവധി കുറച്ചുനാളത്തേക്കാണെന്നും ഇതിനുള്ളില്‍ കുറച്ച്‌ സമ്ബാദ്യം ഉണ്ടാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യം കോണ്‍സുല്‍ ജനറലിനോട് പറയാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഇതേകാര്യം താന്‍ കോണ്‍സുല്‍ ജനറലിനോട് പറയുകയും അവര്‍ തമ്മില്‍ ബന്ധപ്പെടുകയും ചെ‌യ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ സംഘത്തിന് യുഎഇ കോണ്‍സുലേറ്റില്‍ നടന്ന എല്ലാ അനധികൃത സംഭവങ്ങളെക്കുറിച്ചും അറിയാമായിരുന്നെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

മുഖ്യമന്ത്രിയുടെയും രവീന്ദ്രന്റെയും അറിവോടെയും പിന്തുണയോടെയുമാണെന്ന് താന്‍ പലതും ചെയ്യുന്നതെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ പ്രധാന പദ്ധതികള്‍ നല്‍കുന്നതിന് അവര്‍ക്ക് ബിനാമികളിലൂടെ പ്രതിഫലം ലഭിച്ചിരുന്നതായും സ്വപ്‌നയുടെ മൊഴി നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!