രാഹുൽ ഗാന്ധിയുടെ റോഡ്ഷോയ്ക്ക് എൻ. എം. രാജുവിൻ്റെ കാർ

രാഹുൽ ഗാന്ധിയുടെ റോഡ്ഷോയ്ക്ക് എൻ. എം. രാജുവിൻ്റെ കാർ

By എം. പി. ടോണി

തിരുവല്ല: രാഹുൽ ഗാന്ധി റോഡ് ഷോയ്ക്ക് ഉപയോഗിച്ചത് റാന്നി മണ്ഡലത്തിൽ അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ട എൻ. എം. രാജുവിൻ്റെ കാർ. പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കാണ് കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്‍റ് എൻ. എം. രാജു വിട്ടുനൽകിയ വാഹനമുപയോഗിച്ചത്. കെ.എല്‍-10 ബി.ഇ. 4455 എന്ന നമ്പറിലുള്ള കിയാ കാർണ്ണിവൽ കാറാണ് രാഹുൽ റോഡ്ഷോയ്ക്ക് ഉപയോഗിച്ചത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കെ കേരള കോണ്‍ഗ്രസ്(എം) നേതാവ് കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാര്‍ വിട്ടുനല്‍കിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. റാന്നി സീറ്റിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി എൻ. എം. രാജുവിൻ്റെ പേരാണ് ഉയർന്ന് നിന്നിരുന്നത്. ജോസ്. കെ. മാണി അവസാന നിമിഷമാണ് രാജുവിന് സീറ്റ് നിഷേധിച്ചത്. തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ എൻ. എം. റാന്നി മണ്ഡലത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അതേ സമയം കിയ കാർ ഡീലർ എന്ന നിലയിലാണ് വാഹനം രാഹുൽ ഗാന്ധിക്ക് നൽകിയതെന്ന് എൻ. എം. രാജു വിശദീകരിച്ചു.
കോന്നിയിലും റാന്നിയിലും പത്തനംതിട്ടയിലും രാഹുൽ ഗാന്ധിയെ കാത്തുനിന്നത് ജനസാഗരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!