ഹര്‍ത്താല്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ശശി തരൂര്‍

ഹര്‍ത്താല്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ശശി തരൂര്‍

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലിനെ നിയമം കൊണ്ട് തടയുമെന്ന് ശശി തരൂര്‍. മറ്റൊരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയാന്‍ നമുക്കവകാശമില്ലെന്നും അദ്ദേഹം പറയുന്നു. യു.ഡി.എഫ്. മാനിഫെസ്റ്റോയുടെ ശില്പികളില്‍ പ്രധാനിയാണ് തരൂര്‍.

വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇവിടുത്തെ ഹര്‍ത്താലുകളില്‍ പെട്ട് കഷ്ടപ്പെടുന്നത് നിരന്തരം നാം കാണുന്ന കാഴ്ചയാണ്. കേരളത്തില്‍ മാത്രമേ ഹര്‍ത്താല്‍ ഉള്ളൂ. ടൂറിസ്റ്റുകള്‍ കുടിവെള്ളം പോലും കിട്ടാതെ ഹര്‍ത്താല്‍ ദിനത്തില്‍ അലയുന്ന കാഴ്ചയും നാം കാണാറുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഹര്‍ത്താലുകാരുടെ തടയല്‍ മുഖാന്തരം വഴിയില്‍ വച്ച് ജീവിതം ഹോമിക്കപ്പെട്ടവരും നിരവധിയാണ്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ ‘പ്രതിഷേധം’ അനിവാര്യമാണ്. ഈ പ്രതിഷേധം പണ്ട് ‘ബന്ദ്’ ആയിട്ടാണ് നടത്തിയിരുന്നത്. കോടതി ഇടപെട്ടപ്പോള്‍ അതിന് പുതിയ പേരിട്ട് ഹര്‍ത്താലായി അവതരിപ്പിക്കുകയായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍. ഹര്‍ത്താല്‍ ദിനത്തില്‍ ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
പ്രവാസി മലയാളികള്‍ നാട്ടില്‍ വന്ന് താമസം തുടങ്ങിയ ശേഷം ഹര്‍ത്താലുകളും പണിമുടക്കുകളും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങലും കാരണം തിരിച്ചുപോയവര്‍ അനവധിയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കണക്കില്ല. കല്ലേറും അടിപിടിയും ബസ് കത്തിക്കലും കൊലപാതകവും ഉണ്ടെങ്കിലേ പ്രതിഷേധിക്കാന്‍ നടത്തുന്ന ‘ഹര്‍ത്താല്‍’ എന്ന ആഭാസം വിജയിക്കൂ.

കേരളത്തിലെ ജനസമൂഹത്തില്‍ 90% പേരും ഈ ഹര്‍ത്താല്‍ എന്ന പ്രാകൃത സമരത്തിന് എതിരാണ്. ഭരണം നടത്തുന്നത് പാര്‍ട്ടി നേതൃത്വങ്ങളായതു കൊണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും അവര്‍ തന്നെ. ഇതിന് നിയമനിര്‍മ്മാണം വഴി പരിഹാരം ഉണ്ടാക്കുമെന്നാണ് തരൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!