ഒരുങ്ങുക! സംബന്ധിക്കുക ”പാളിപ്പോയ പ്രവചനങ്ങള്‍ ഒരു വിലയിരുത്തല്‍” വെബിനാര്‍ നാളെ വൈകിട്ട് 6.30-ന്

ഒരുങ്ങുക! സംബന്ധിക്കുക ”പാളിപ്പോയ പ്രവചനങ്ങള്‍ ഒരു വിലയിരുത്തല്‍” വെബിനാര്‍ നാളെ വൈകിട്ട് 6.30-ന്

ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ ”പാളിപ്പോയ അനുഗ്രഹ പ്രഭാഷകരുടെ പ്രവചനങ്ങളുടെ ഉറവിടം എവിടെ നിന്ന്” എന്ന വിഷയത്തെ ആസ്പദമാക്കി നാളെ വൈകിട്ട് 6.30-ന് (മാര്‍ച്ച് 27 ശനി) വെബിനാര്‍ നടക്കുന്നു. ഏറ്റവും വലിയ ഭൗതിക നന്മകളുടെ അനുഗ്രഹവര്‍ഷമായിരിക്കും 2020 എന്ന് അവര്‍ പ്രവചിച്ചു. പക്ഷേ ലോകം കണ്ട ഏറ്റവും വലിയ പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അമരുകയായിരുന്നു ലോകജനത.

2020-ല്‍ ലക്ഷക്കണക്കിന് നിരപരാധികള്‍ മരിച്ചുവീണു. കണക്ക് കൊണ്ടു തിട്ടപ്പെടുത്താനാവാത്ത വിധത്തിലുള്ള സാമ്പത്തികനഷ്ടം ലോകരാഷ്ട്രങ്ങള്‍ അനുഭവിച്ചു. ഇന്നും ഈ ദുരന്തമുഖത്താണ് നാം ഇപ്പോഴും. കരകയറി വരുന്നതേയുള്ളൂ.

സമൃദ്ധിയുടെ സുവിശേഷത്തിന്റെ മൊത്തവ്യാപാരികളായ ഇവര്‍ ഇതുപോലെയുള്ള പ്രവചനങ്ങള്‍ നടത്താന്‍ കാരണമെന്ത്? ജനത്തെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്തു സ്‌തോത്രകാഴ്ച പിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ? ഇതിന്റെ മനഃശാസ്ത്ര വീക്ഷണം എന്താണ്? പ്രവചനത്തെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശവും ഉള്ളടക്കവും എന്താണ്? കൊറോണ കാലം കഴിഞ്ഞ ശേഷവും ഇനിയും ഇവര്‍ അനുഗ്രഹ പ്രവാചകന്മാരായി വിലസാനുള്ള സാദ്ധ്യതയുണ്ടോ? തുടങ്ങിയ വിഷയങ്ങളെ ബൈബിള്‍ വീക്ഷണത്തില്‍ ആധികാരികമായി വിലയിരുത്തുകയാണ് ഈ സെമിനാറില്‍. ഡോ. ബാബു തോമസ്, പാസ്റ്റര്‍ വര്‍ഗീസ് എം. ശാമുവല്‍, റവ. സാം വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

ഈ സൂം സെമിനാറില്‍ പങ്കെടുക്കുവാന്‍ ഒരുങ്ങുക.

Date and time : March 27
6.30 to 8.30pm

Meeting ID: 897 6935 3587
Passcode: 892026

Join Zoom Meeting:

https://us02web.zoom.us/j/89769353587?pwd=WGU5YUpkRndsOU9tbnpsYmJWeU1DUT09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!