കൊളറാഡോയില്‍ വെടിവയ്‌പ്പ്: പത്ത് പേര്‍‌ കൊല്ലപ്പെട്ടു; അക്രമി പൊലീസ് കസ്റ്റഡിയില്‍

കൊളറാഡോയില്‍ വെടിവയ്‌പ്പ്: പത്ത് പേര്‍‌ കൊല്ലപ്പെട്ടു; അക്രമി പൊലീസ് കസ്റ്റഡിയില്‍

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന വെടിവെപ്പില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ബോള്‍ഡന്‍ നഗരത്തിലെ കിങ് ഷോപ്പേഴ്‌സ് എന്ന കടയിലാണ് വെടിവെപ്പ് നടന്നത്. അക്രമിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാലിന് പരിക്കേറ്റെന്ന് പൊലിസ് അറിയിച്ചതായി ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന് കാരണം എന്തെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെ കൊളറാഡോ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വടക്ക് പടിഞ്ഞാറ് ഡെന്‍വറിലാണ് ദാരുണ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം അറ്റ്‌ലാന്റയിലെ മസാജിങ് പാര്‍ലറിലുണ്ടായ വെടിവെപ്പില്‍ എട്ട് ഏഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!