മാര്‍ച്ച് 27ന് ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ ‘കൊറോണ തെറ്റിച്ച വ്യാജ പ്രവചനങ്ങളും അവയിലെ മനഃശാസ്ത്രവും’

മാര്‍ച്ച് 27ന് ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ ‘കൊറോണ തെറ്റിച്ച വ്യാജ പ്രവചനങ്ങളും അവയിലെ മനഃശാസ്ത്രവും’


ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 വൈകിട്ട് 6.30-ന് (ഇന്ത്യന്‍ സമയം) വെബിനാര്‍ നടക്കും. അമേരിക്കന്‍ സമയം (ന്യൂയോര്‍ക്ക്) രാവിലെ 9-നും യു.കെ. സമയം ഉച്ചയ്ക്ക് ഒരു മണിക്കും ആയിരിക്കും വെബിനാര്‍. ഡോ. ബാബു തോമസ്, പാസ്റ്റര്‍ വര്‍ഗീസ് എം. ശാമുവല്‍, റവ. സാം വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

2020-ല്‍ ന്യൂജനറേഷന്‍ സഭകളിലെ അത്ഭുത പ്രവാചകന്മാര്‍ നടത്തിയ പ്രവചനങ്ങളെക്കുറിച്ചാണ് വെബിനാര്‍ ചര്‍ച്ച. കൊറോണ എല്ലാ വ്യാജപ്രവചനങ്ങളെയും തെറ്റിച്ചു കളഞ്ഞു. 2020-ല്‍ വലിയ അത്ഭുതങ്ങള്‍ നടക്കുമെന്നായിരുന്നു പ്രവചനം. അനുഗ്രഹങ്ങള്‍ ദൈവം വാരിക്കോരി തരുമെന്നും പ്രവചിച്ചു. കയ്യില്‍ നിന്നും ഇട്ടു പറഞ്ഞ പ്രവചനങ്ങളുടെ പൊള്ളത്തരത്തെ കൊറോണ വൈറസ് തൂത്തെറിയുകയായിരുന്നു. ലോകം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമുഖത്താണിപ്പോഴും.

ഇവര്‍ ഇതുപോലെയുള്ള പ്രവചനങ്ങള്‍ നടത്താന്‍ കാരണമെന്ത്? ജനത്തെ മസ്തിഷ്‌കപ്രക്ഷാളനം ചെയ്തു സ്‌തോത്രകാഴ്ച പിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ? ഇതിന്റെ മനഃശാസ്ത്ര വീക്ഷണം എന്താണ്? പ്രവചനത്തെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശവും ഉള്ളടക്കവും എന്താണ്? കൊറോണ കാലം കഴിഞ്ഞ ശേഷവും ഇനിയും ഇവര്‍ അനുഗ്രഹ പ്രവാചകന്മാരായി വിലസാനുള്ള സാദ്ധ്യതയുണ്ടോ? തുടങ്ങിയ വിഷയങ്ങളെ ബൈബിള്‍ വീക്ഷണത്തില്‍ ആധികാരികമായി വിലയിരുത്തുകയാണ് ഈ സെമിനാറില്‍. ഈ സൂം സെമിനാറില്‍ പങ്കെടുക്കുവാന്‍ ഒരുങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!