മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ. കുര്യൻ അന്തരിച്ചു

മുൻ ഡെപ്യൂട്ടി സ്പീക്കർ സി.എ. കുര്യൻ അന്തരിച്ചു

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : ജില്ലയിലെ മുതിർന്ന സിപിഐ നേതാവും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ.കുര്യൻ അന്തരിച്ചു .

മൂന്നാറിൽ വച്ച് ഇന്ന് വെളുപ്പിന് അഞ്ച് മണിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്നാർ ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

ജില്ലയിലെ സിപിഐയുടെ അമരക്കാരിൽ പ്രധാനിയായിരുന്നു സി. എ. കുര്യൻ .തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും , നേതൃത്വം നൽകുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഏഷ്യയിലെ തന്നേ ഏറ്റവും വലിയ ഒറ്റ ട്രെയിഡ് യൂണിയന്‍, ടാറ്റാ ട്രെയിഡ് യൂണിയൻെറ ഭാരവാഹിയായി പ്രവർത്തിച്ച് വരുകയായിരുന്നു.

എ.ഐ.ടി.യു.സി വൈ: പ്രസിഡൻറ്, സി.പി. ഐ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, സി.പി.ഐ. ദേശിയ കൺട്രോൾ കമ്മീഷൻ അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പീരുമേട് മണ്ഡലത്തെ പ്രതിനിധികരിച്ച് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ ഡെപ്യൂട്ടി സ്പീക്കറുടെ ചുമതലയും വഹിച്ചു. ഒരിക്കൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. കുര്യനോട് തോറ്റു.

ഭാര്യ തങ്കമ്മ നേരത്തേ മരിച്ചു. മൂന്ന് മക്കൾ, രണ്ടാണും, ഒരു പെണ്ണും.
സംസ്ക്കാര സമയവും സ്ഥലവും പിന്നാലെ അറിയിക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!