മംഗല്യ ദോഷം മാറാന്‍ 13 കാരനായ വിദ്യാര്‍ഥിയെ വിവാഹം ചെയ്ത് അധ്യാപിക

മംഗല്യ ദോഷം മാറാന്‍ 13 കാരനായ വിദ്യാര്‍ഥിയെ വിവാഹം ചെയ്ത് അധ്യാപിക

മംഗല്യ ദോഷം മാറുന്നതിന് 13 കാരനായ സ്വന്തം വിദ്യാര്‍ഥിയെ വിവാഹം ചെയ്ത് ട്യൂഷന്‍ അധ്യാപിക. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. നിരന്തരമായി യുവതിയുടെ വിവാഹം മുടങ്ങുന്നതില്‍ വീട്ടുകാര്‍ക്ക് കടുത്ത ഭയമുണ്ടായിരുന്നു. തുര്‍ന്ന് ഇവര്‍ ഒരു ജോത്സ്യനെ സമീപിച്ചു. അപ്പോഴാണ് യുവതിയുടെ ജാതകത്തില്‍ ദോഷമുണ്ടെന്ന് അറിയുന്നത്.

പിന്നീട് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമായി പ്രതീകാത്മക വിവാഹം നടത്തണമെന്ന് ജോത്സ്യന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് തന്‍റെ ട്യൂഷന്‍ സെന്‍ററില്‍ പഠിക്കുന്ന കുട്ടിയെ വീട്ടില്‍ നിന്ന് ട്യൂഷന്‍ പഠിക്കാമെന്ന വ്യാജേന യുവതി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഒരാഴ്ച്ചയാണ് യുവതി കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ചത്.

ശേഷം കുട്ടി തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞത്. അധ്യാപികയും വീട്ടുകാരും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച്‌ വിവാഹച്ചടങ്ങുകള്‍ ചെയ്യിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍‌ പരാതി നല്‍കി. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം പ്രതീകാത്മകമായി ഹല്‍ദിയും ആദ്യരാത്രിയുമടക്കമുള്ള ചടങ്ങുകള്‍ ആഘോഷിച്ചെന്നും, പിന്നീട് വളകള്‍ പൊട്ടിച്ച്‌ വിധവയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പിന്നീട് ജോത്സ്യന്‍റെ നിര്‍ദ്ദശപ്രകാരം കുടുംബം അനുശോചനച്ചടങ്ങുകള്‍ നടത്തി. കൂടാതെ ഒരാഴ്ച്ച വീട്ടുജോലികള്‍ ചെയ്യിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. കുറ്റം സമ്മതിച്ച യുവതി കുട്ടിയെ പരിചയമുള്ളതിനാലാണ് വരനായി തെരഞ്ഞെടുത്തതെന്നും പറഞ്ഞു.

പിന്നീട് യുവതിയുടെ നിരന്തരമായ സമ്മര്‍ദ്ദം കാരണം കുട്ടിയുടെ മാതാപിതാക്കള്‍ പരാതി പിന്‍വലിച്ചെന്ന് സ്​റ്റേഷന്‍ ഹൗസ്​ ഓഫിസര്‍ ഗഗന്‍ദീപ്​ സിങ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടതോടെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!