ബിബിനെ തലയ്ക്കടിച്ചു വീഴ്ത്തി; എല്ലിന് പൊട്ടല്‍, അഡ്വ. ബ്രൈറ്റ് കുര്യനെതിരെ ക്രിമിനല്‍ കേസ്

ബിബിനെ തലയ്ക്കടിച്ചു വീഴ്ത്തി; എല്ലിന് പൊട്ടല്‍, അഡ്വ. ബ്രൈറ്റ് കുര്യനെതിരെ ക്രിമിനല്‍ കേസ്

തിരുവല്ല: ആമല്ലൂര്‍ ഐ.പി.സി. ഏബനേസര്‍ സഭാംഗവും സഭാ സെക്രട്ടറിയുമായ ബിബിന് ക്രൂരമര്‍ദ്ദനം. തലയ്ക്കു പുറകില്‍ എല്ലിന് പൊട്ടലുണ്ട്.

കെ.പി.കുര്യന്റെ മകന്‍ അഡ്വ. ബ്രൈറ്റ് കുര്യനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ബിബിന്‍ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പി.വൈ.പി.എ. തിരുവല്ല സെന്റര്‍ പ്രസിഡന്റും സെന്റര്‍ കമ്മറ്റി അംഗവുമാണ് ബിബിന്‍.

കേസിനാസ്പദമായ സംഭവം നടന്നത് മാര്‍ച്ച് 14-ന് രാത്രി 9.10-നാണ്. മുത്തൂര്‍ എലൈറ്റ് എറീനാ മള്‍ട്ടി സ്‌പോര്‍ട്‌സ് ടര്‍ഫിലാണ് സംഭവം നടന്നത്. പി.വൈ.പി.എ. അംഗങ്ങളായ സുഹൃത്തുക്കളും തന്നോടൊപ്പം ഉണ്ടായിരുന്നു. ടൈംടേബിള്‍ പ്രകാരം 9 മണി മുതല്‍ ബിബിനും സുഹൃത്തുക്കള്‍ക്കും കളിക്കാനുള്ള സമയമാണ്.

കളി തുടങ്ങുന്നതിനു മുമ്പ് ടര്‍ഫിന്റെ ഓഫീസില്‍ പോയി മടങ്ങിവന്ന് കളി തുടരാന്‍ ഒരുങ്ങുമ്പോഴായിരുന്നു മര്‍ദ്ദനം. കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ചുകൊണ്ട് ബിബിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുള്ള ബ്രൈറ്റിന്റെ അലര്‍ച്ചയോടു കൂടിയുള്ള ഇടിയുടെ ആഘാതത്തില്‍ ബിബിന്‍ നിലത്തു വീണു.

തലയ്ക്ക് ശക്തമായ ആഘാതമേറ്റ ബിബിന്‍ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉറങ്ങാനാവാത്തവിധം കഠിനമായ വേദന അനുഭവപ്പെടുന്നതായി ക്രൈസ്തവചിന്തയോട് സംഭവം വിവരിക്കവേ ബിബിന്‍ പറഞ്ഞു. ഇതിനുമുമ്പ് ബിബിനെ കമ്പിവടിയുമായി ആക്രമിക്കാന്‍ ശ്രമിച്ചതിനെതിരെയും ബ്രൈറ്റിനെതിരെ കേസുണ്ട്. അന്ന് അടി കൊള്ളാതെ ബിബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതി എന്നാരോപിക്കപ്പെടുന്ന വക്കീലായ ഇദ്ദേഹത്തിനെതിരെ വേറെയും കേസുകള്‍ ഉള്ളതായി പറയപ്പെടുന്നു. ചില കേസുകളില്‍ ഇദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണെന്നാണ് അറിയുന്നത്. ആമല്ലൂര്‍ സഭയ്‌ക്കെതിരെ കുര്യന്‍ കൊടുത്ത കേസുകളും കുര്യനെതിരെ സഭ കൊടുത്ത കേസുകളും നിലവിലുണ്ട്.

പാസ്റ്റര്‍ കെ.സി.ജോണിനെതിരെയും അച്ചന്‍കുഞ്ഞ് ഇലന്തൂരിനെതിരെയും സ്ത്രീപീഡനക്കേസ് വരെ നിലവിലുള്ളതായി അറിയുന്നു. ഐ.പി.സി. ജനറല്‍-സ്റ്റേറ്റ് കമ്മറ്റികള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഉരസലിന് കാരണമായതു പോലും ഒരു വ്യക്തിയുടെ പേരിലാണെന്നോര്‍ക്കണം. ഈ വ്യക്തി ഐ.പി.സി.യില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് എന്നതാണ് രസകരം.

പിതാക്കന്മാര്‍ രാഷ്ട്രീയം കളിച്ചോട്ടെ. മക്കളെ ഇതില്‍ പിടിച്ചിട്ട് കുരുക്കരുത്. അവര്‍ നല്ല പ്രൊഫഷനുകള്‍ തെരഞ്ഞെടുത്തു ഉന്നതസ്ഥാനീയര്‍ ആകട്ടെ. ഏതൊരു മാതാപിതാക്കളും ഇങ്ങനെ വേണം ആഗ്രഹിക്കാന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!