ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും

ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. ഇ.ശ്രീധരന്‍ പാലക്കാട് സീറ്റില്‍ മത്സരിക്കും.കുമ്മനം രാജശേഖരന്‍ നേമത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സി.കെ പത്മനാഭന്‍ മത്സരിക്കും.സുരേഷ് ഗോപി തൃശ്ശൂരിലും അല്‍ഫോണ്‌സ കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കും.മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടനാവും സ്ഥാനാര്‍ത്ഥി. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!