അമേരിക്കയിലെ അര്‍ക്കന്‍സാസ് സ്റ്റേറ്റില്‍ ഇനി ഗര്‍ഭച്ഛിദ്രം പാടില്ല

അമേരിക്കയിലെ അര്‍ക്കന്‍സാസ് സ്റ്റേറ്റില്‍ ഇനി ഗര്‍ഭച്ഛിദ്രം പാടില്ല

യു.എസ്. സംസ്ഥാനമായ അര്‍ക്കന്‍സാസില്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ച് നിയമം പാസ്സാക്കി. ബലാത്സംഗ ഇരകള്‍ക്കു പോലും പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രത്തിന് അനുവാദമില്ല.

ചൊവ്വാഴ്ചയാണ് ഗവര്‍ണര്‍ ആസ ഹച്ചിന്‍സണ്‍ ബില്ലില്‍ ഒപ്പിട്ടത്. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന 1973-ലെ സുപ്രീംകോടതിയുടെ ചരിത്രവിധിയെ കീഴ്‌മേല്‍ മറിക്കുന്നതാണ് ഉത്തരവ്.

അമ്മയുടെ ജീവന്‍ നഷ്ടപ്പെടുമെന്ന അടിയന്തരഘട്ടത്തില്‍ മാത്രമാണ് പുതിയ നിയമപ്രകാരം ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി.
നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംസ്ഥാനത്തെ ശക്തമായ പൗരാവകാശ സംഘടന എ.സി.എല്‍.യു. അറിയിച്ചിട്ടുണ്ട്. യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് അര്‍ക്കന്‍സാസ്.

ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടെയാണ് നിയമം പാസ്സാക്കിയതെന്ന് ആസ ഹച്ചിന്‍സണ്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!